കാസർഗോഡ് ജില്ലാ ക്ഷേമനിധിയിൽ നിന്ന് 25 മുഅല്ലിംകൾക്ക് ധനസഹായം അനുവദിച്ചു


കാസറഗോഡ്:
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ(sjm) കാസർഗോഡ്  ജില്ല  ക്ഷേമനിധിയിൽ നിന്ന് നിർദ്ധനരായ 25 മുഅല്ലിംകൾക്ക് ധന സഹായ അനുവദിച്ചു ജില്ലയിലെ പതിനേഴ് റൈഞ്ചു കളുടെ ശുപാർശ പ്രകാരം സുന്നി വിദ്യാഭ്യാസ ബോർഡ് സിലബസ് അനുസരിച്ച് മത പഠനം നടക്കുന്ന മദ്രസകളിലേ മുഅലിമീങ്ങൾക്കാണ് സഹായം അനുവദിച്ചത്  . ഹിസ്ബുൽ ഖുർആൻ,  ഖത്തുന്ന സഖ് തുടങ്ങി അദ്ധ്യാപക പരിശീലനം കോഴ്സ പൂർത്തിയാക്കിയവരേയാണ് സഹായത്തിനു പരിഗണിച്ചത്.   മകളുടെ /  സഹോദരി യുടെ  വിവാഹ സഹായം  , ഭവന നിർമ്മാണം, ചികിത്സ,  വിലാദ,   അപേക്ഷകളിലാണ് സഹായം അനുവധിച്ചത്:
യോഗത്തിൽ  അശ്റഫ് സഅദി ആരിക്കാടി അധ്യക്ഷതവഹിച്ചു ജമാലുദ്ദീൻ സഖാഫി ആദൂർ ,അബ്ദുറഹ്മാൻ സഅദി പള്ളപ്പാടി,
ഹനീഫ് സഅദി മഞ്ഞംപാറ , അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, അഷ്റഫ് സഖാഫി എ കെ ജി ,ഇബ്രാഹിം സഖാഫി  അർളടുക്ക, അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം, ലതീഫ്മുസ്ലിയാർ മൈമൂൻ നഗർ,   അബ്ദുറഹ്മാൻ മുസ്‌ലിയാർ തോക്കെ ഇൽയാസ് കൊറ്റുമ്പ ,സംബന്ധിച്ചു

Post a Comment

Previous Post Next Post
close