ഹയര്‍ സെക്കണ്ടറി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലയിൽ തുടക്കമായി
കാസർഗോഡ്: 
നേരിനൊപ്പം നിവര്‍ന്നു നില്‍ക്കാം എന്ന പ്രമേയത്തില്‍ നടക്കുന്ന ഹയര്‍ സെക്കണ്ടറി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംസ്ഥാനത്ത് ആരംഭിച്ചതോടെ കാസർഗോഡ് ഡിവിഷനിൽ തുടക്കമായി. ഡിവിഷൻ ഉദ്ഘാടനം തളങ്കര ഗവ. മുസ്ലിം വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ മഴവിൽ സെക്രട്ടറി  ഷംസീർ സൈനി പട്ള നിര്‍വഹിച്ചു. ഡിവിഷൻ ജന.സെക്രട്ടറി തസ്ലിം കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. ആഗസ്ത് 10 വരെ നീണ്ടു നില്‍ക്കുന്നതാണ് കാമ്പയിന്‍. ജൂലൈ 20 മുതല്‍ പുന:സംഘടനാ പ്രവര്‍ത്തനങ്ങളും നടക്കും.പരിപാടിയിൽ ഡിവിഷൻ  ക്യു ടി സെക്രട്ടറി ഫാറൂഖ് ചൂരി സ്വാഗതവും ഹൈസൽ യൂണിറ്റ് കൺവീനർ സമാഹ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
close