റോഡ് പണിയിലെ കൃത്രിമം തടയാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; മോശം റോഡ് പണിഞ്ഞാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 1 ലക്ഷം രൂപ പിഴന്യൂഡല്‍ഹി :
റോഡ് പണിയില്‍ കൃത്രിമം കാണിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഗുണനിലവാര മില്ലാത്ത റോഡുകള്‍ നിര്‍മ്മിക്കുന്ന കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
മോശമായി റോഡ് നിര്‍മ്മിക്കുകയും, കൃത്യമായി അറ്റകുറ്റപ്പണി നടത്താതിരിക്കുകയും ചെയ്യുന്നവരില്‍ നിന്ന പുതിയ ഗതാഗത നിയമത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ വ്യക്തമാക്കി.
പുതിയ ഗതാഗത നിയമം വാഹനം ഓടിക്കുന്നവര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും ഒരു പോലെ ബാധകമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ റോഡുകളെല്ലാം വേഗത്തില്‍ തകരുന്ന സാഹചര്യത്തില്‍ പുതിയ നിയമത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post
close