ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ച ഡിവൈഎഫ്ഐ നേതാവിന് 1000 രൂപ പിഴയിട്ടു ; പൊലീസ് ഓഫിസറുടെ കാലുകൾ പൊതുജനമധ്യത്തില്‍ വെച്ച് തല്ലിയൊടിക്കുമെന്ന് നേതാവിന്റെ ഭീഷണി

കല്‍പ്പറ്റ :
പൊലീസ് ഓഫിസറുടെ കാലുകൾ പൊതുജനമധ്യത്തില്‍ വെച്ച് തല്ലിയൊടിക്കുമെന്ന് ഭീഷണി മുഴക്കി ഡിവൈഎഫ്‌ഐ നേതാവ്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസുദ്ദീനാണ് ഭീഷണി മുഴക്കിയത്. ഇയാൾക്കെതിരെ കല്‍പ്പറ്റപോലീസ് കേസെടുത്തു. ട്രാഫിക്ക് എസ്‌ഐ വി.ആര്‍ ഭാസ്‌ക്കര്‍ നല്‍കിയ പരാതിയിലാണ് നടപടി.

കളക്ട്‌റേറ്റ് ഭാഗത്ത് നിന്ന് സ്‌ക്കൂട്ടറില്‍ ഹെല്‍മെറ്റിലാതെ വണ്ടിയോടിച്ച് വരികയായിരുന്ന ഷംസുദ്ദീനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് സിവില്‍ പോലീസ് ഓഫീസര്‍ കൈകാണിച്ച് നിര്‍ത്തിച്ചു.
ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് 1000 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹെല്‍മെറ്റ് ധരിക്കാത്തത് കൊലക്കുറ്റമോ ക്രിമിനല്‍കുറ്റമോ അല്ലെന്നും അതിനാല്‍ ഇത്രയും രൂപ പിഴയടയ്ക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ് ഷംസുദ്ദീന്‍ പോലീസിനോട് കയര്‍ക്കുകയായിരുന്നു.

Post a Comment

Previous Post Next Post
close