ഉത്തരേന്ത്യയില്‍ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 124 ആയി; മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത് പട്നയില്‍ഉത്തര്‍പ്രദേശ് :
കഴിഞ്ഞ നാലു ദിവസത്തിനിടെ ഉത്തരേന്ത്യയില്‍ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 124 ആയി. ഉത്തര്‍പ്രദേശില്‍ മാത്രം 93പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്നലെ ഇവിടെ 14 പേരും ശനിയാഴ്ച 25പേരും മരിച്ചു.
ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും 13 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലും പുണെയിലും മരണസംഖ്യ 22 ആയി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ കാര്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ മരിച്ചു. പട്നയില്‍ ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ക്ക് അവധിയാണ്.
പട്നയെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത്. പലപ്രദേശങ്ങളും കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. 19 ദേശീയ ദുരന്തനിവാരണ സമിതി സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്.

Post a Comment

Previous Post Next Post
close