പ്രണയിച്ച്‌ വിവാഹം കഴിച്ചു, ശേഷം വേര്‍പിരിഞ്ഞു; 33 വര്‍ഷങ്ങള്‍ക്കു ശേഷം അഗതിമന്ദിരത്തില്‍ കണ്ടുമുട്ടി


പുല്ലൂറ്റ് നീലക്കംപാറ വെളിച്ചം അഗതി മന്ദിരത്തില്‍ സുഭദ്രയും സെയ്തുവും പ്രണയിച്ച്‌ തങ്ങളുടെ ജീവിതസായാഹ്നങ്ങള്‍ ചെലവഴിക്കുകയാണ്. സിനിമാക്കഥയെ പോലും വെല്ലുന്ന ജീവിത കഥയാണ് ഇരുവര്‍ക്കും പറയാനുള്ളത്.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭര്‍ത്താവ് മരിച്ച ചാപ്പാറ സ്വദേശി സുഭദ്രയുടെ ജീവിതം അച്ഛനോടൊപ്പമായിരുന്നു. അന്ന് സുഭദ്രയോട് പ്രണയം തോന്നിയ വട്ടപ്പറമ്ബില്‍ സെയ്തു വിവാഹഭ്യര്‍ത്ഥന നടത്തുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു. 27 വര്‍ഷത്തെ ദാമ്ബത്യജീവിതത്തിനു ശേഷം ഉത്തരേന്ത്യയിലേയ്ക്ക് ജോലി തേടിപ്പോയ സെയ്തു പിന്നീട് മടങ്ങി വന്നില്ല.
കാലങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും സെയ്തു വന്നില്ല. പിന്നീട് രണ്ട് മക്കളും മരണപ്പെട്ട സുഭദ്രയെ അവശനിലയില്‍ കണ്ടെത്തിയ പൊലീസാണ് അഗതിമന്ദിരത്തില്‍ പ്രവേശിപ്പിച്ചത്. വെളിച്ചം അഗതിമന്ദിരത്തിലെ കെയര്‍ ടേക്കര്‍ കരീമിന്റെ പരിചരണത്തില്‍ സുഭദ്ര ആരോഗ്യവതിയായി. അങ്ങനെ ഏറെ വര്‍ഷമായി അഗതിമന്ദിരത്തില്‍ ജീവിക്കുന്നു.
അങ്ങനെയിരിക്കെ സെയ്തുവും നാട്ടില്‍ തിരികെയെത്തി. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ സെയ്തുവിനെയും ഈ അഗതിമന്ദിരത്തിലെത്തിച്ചു. അങ്ങനെ 33 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും പരസ്പരം കണ്ടു. നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം തിരികെ ലഭിച്ച സന്തോഷത്തിലാണ് ഇരുവരും. ഇവിടെ പരസ്പരം ഓര്‍മ്മകള്‍ പങ്കുവച്ച്‌ സുഭദ്രയും സെയ്തുവും മറ്റ് അന്തേവാസികള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുന്നു.

Post a Comment

Previous Post Next Post
close