സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്‍ പ്രതിസന്ധി ; 4,000 കോടി രൂപയില്‍ അധികം നഷ്ടം

കൊച്ചി:

സംസ്ഥാനത്തെ തോട്ടം (പ്ലാന്‍റേഷന്‍) മേഖലയിലെ വന്‍ പ്രതിസന്ധി തുടരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം നഷ്ടം ഏകദേശം 4,000 കോടി രൂപയില്‍ അധികമാണ്. പ്രളയവും തോട്ടം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. റബര്‍, തേയില,ഏലം തുടങ്ങിയ തോട്ട വിളകളുടെ ഉത്പാദനത്തില്‍ ഇടിവുണ്ട്. കാപ്പി ഉത്പാദനത്തില്‍ മാത്രമാണ് വര്‍ധനയുള്ളത്. 2018-19-ല്‍ കാപ്പി ഉത്പാദനം 4,700 ടണ്‍ വര്‍ധിച്ചിട്ടുണ്ട്. റബ്ബര്‍ രാജ്യത്തെ ഏറ്റവും വലിയ റബ്ബര്‍ ഉത്പാദകരായ സംസ്ഥാനത്ത് റബ്ബര്‍ ഉത്പാദനം ഗണ്യമായി കുറയുകയാണ്. 2017-18-ല്‍ 539,230 ടണ്‍ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 2019-ല്‍ ഏകദേശം 490,460 ടണ്‍ മാത്രമാണ് ഉത്പാദിപ്പിക്കാനായത്. 2011-12ല്‍ ദേശീയ ഉത്പാദനത്തിന്‍റെ 88 ശതമാനവും സംഭാവന ചെയ്തിരുന്ന കേരളത്തിനു ഇപ്പോള്‍ സംഭാവന ചെയ്യാനാകുന്നത് 75.34 ശതമാനം മാത്രം. പ്രകൃതിദത്ത റബര്‍ ഉത്പാദനത്തിലും ഏകദേശം 43,000 ടണ്ണോളം കുറവുണ്ട്. അതേസമയം 2005-06 മുതല്‍ 2018-19 വരെ പ്രകൃതിദത്ത റബറിന്‍റെ ഇറക്കുമതി കൂടി. 1200 ശതമാനത്തോളം ആണ് ഈ കാലയളവിലെ ഇറക്കുമതിയിലെ വര്‍ധന. ഇറക്കുമതിയിലെ വലിയ വര്‍ധന ആഭ്യന്തര വിപണിയിലെ വില ഇടിവിനു കാരണമാകുന്നുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ആര്‍.എസ്.എസ് 4 റബറിന് കോട്ടയത്ത് കിലോഗ്രാമിന് 2017-18-ല്‍ 130 രൂപ വില ആയിരുന്നത് 2018-19-ല്‍ 126 രൂപയായി കുറഞ്ഞു. ഏലം 2018-19 ലെ ഏകദേശ തേയില ഉത്പാദനം 12,000 ടണ്‍ ആണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്പാദനത്തില്‍ 6,350 ടണ്ണിന്‍റെ കുറവുണ്ട്. 2017-18-ല്‍ 18,350 ടണ്ണായിരുന്നു ഉത്പാദനം. തേയില 2018-ല്‍ 60.82 മില്ല്യണ്‍ കിലോഗ്രാമായിരുന്നു സംസ്ഥാനത്തെ തേയില ഉത്പാദനം. മുന്‍വര്‍ഷത്തേക്കാള്‍ 15 ലക്ഷം കിലോഗ്രാമിന്‍റെ കുറവാണ് ഉത്പാദനത്തില്‍ ഉള്ളത്. 2017-ല്‍ 62.33 മില്ല്യണ്‍ കിലോഗ്രാമായിരുന്നു ഉത്പാദനം. ഉയരുന്ന ഇറക്കുമതി,വര്‍ധിക്കുന്ന ഉത്പാദനച്ചിലവ് കാലാവസ്ഥാ വ്യതിയാനവും, ഉയര്‍ന്ന ഉത്പാദനച്ചിലവും ഒക്കെ ഈ രംഗത്ത് പ്രതിസന്ധിയാകുന്നുണ്ട്. മറ്റു വിളകൾക്കുണ്ടാകുന്ന വില വർദ്ധനവ് തോട്ടം വിളകൾക്ക് ലഭിക്കുന്നില്ല. ലാഭത്തിന്‍റെ മുഖ്യ പങ്കും തൊഴിലാളികളുടെ വേതനത്തിന് വിനിയോഗിച്ചിട്ടും തോട്ടം മേഖലയില്‍ തൊഴിലാളിക്ഷാമവും രൂക്ഷമാണ്. കാപ്പി, തേയില, റബർ തുടങ്ങിയ തോട്ടം വിളകൾക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതും ഈ രംഗത്തെ പ്രശ്നങ്ങളുടെ ആഴം കൂട്ടുന്നുണ്ടെന്ന് അസോസിയേഷന്‍ ഓഫ് പ്ലാന്‍റേഴ്സ് കേരള പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ആഭ്യന്തര ഉത്പാദനത്തിന് വിളകള്‍ നല്‍കുന്ന സംഭാവനയുടെ 42 ശതമാനവും തോട്ടം വിളകളില്‍ നിന്നാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തോട്ടം മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സംസ്ഥാനത്തെ തകര്‍ന്നടിയുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

Post a Comment

Previous Post Next Post
close