ഫോട്ടോഗ്രഫി മൽസരത്തിൽ തിളങ്ങി അനീഷ് ഫോക്കസ്

കാഞ്ഞങ്ങാട്: സി.ഐ.ടി.യു കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രഫി മൽസരത്തിൽ തിളങ്ങിയത്  കാലിക്കടവ് സ്വദേശി അനീഷ് ഫോക്കസ് . തൊഴിൽ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനത്തിൽ കേരള ഫോട്ടോഗ്രാഫേഴ്സ് യൂനിയൻ ഫോട്ടോഗ്രഫി മൽസരം സംഘടിപ്പിച്ചത്. നീലേശ്വരം പള്ളിക്കരയിലെ റെയിൽവേ മേൽപാലത്തിൽ ജോലി ചെയ്യുന്നവരുടെ ചിത്രമാണ് അനീഷ് ഒപ്പിയെടുത്തത്.   കഴിഞ്ഞ 20 വർഷമായി ഫോക്കസ് സ്റ്റുഡിയോവുമായി ഫോട്ടോഗ്രാഫി രംഗത്തുണ്ട്. മൽസരത്തിൽ രണ്ടാം സ്ഥാനമാണ് അനീഷിന് ലഭിച്ചത്

Post a Comment

Previous Post Next Post
close