എ പ്ലസ് നേടിയ വിദ്യാർഥികളെ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ആദരിക്കുന്നു 


കാസറഗോഡ് : ഇസ്ലാമിക്‌  എജു കേഷണൽ  ബോർഡ് ഓഫ്  ഇന്ത്യ  2019 ഏപ്രിലിൽ  5, 7, 10, +2ക്‌ളാസ്സുകളിൽ നടത്തിയ  പൊതു  പരീക്ഷയിൽ   എല്ലാ  വിഷയങ്ങളിലും എ പ്ലസ്  നേടിയ വിദ്യാര്തികളെയുംഅർഹരാക്കിയ  അധ്യാപകരെയും സുന്നി  ജം ഇയ്യതുൽ  മുഅല്ലിമീൻ  (എസ് ജെ  എം ) കാസറഗോഡ്  ജില്ലാ  കമ്മിറ്റി  അനുമോദിക്കുന്നു
രാജ്യത്തെ  മുഴുവൻ  സ്റ്റേറ്റുകളിലും  ഗൾഫ്  നാടുകളിലുമായി  കാൽ  ലക്ഷത്തോളം മദ്രസകളിൽ  ഇസ്‌ലാമിക്  എജുകേഷണൽ  ബോർഡ്  ഓഫ്  ഇന്ത്യ  സിലബസ്  അനുസരിച്ച്  മത  പഠനം  നടക്കുന്നു
ഒക്ടോബർ  2 ന്  കുണിയ  മിന്ഹാജ്  എജു പാർക്കിൽ  നടക്കുന്ന  അനുമോദന  സംഗമം  എസ് ജെ എം  ജില്ലാ പ്രസിഡണ്ട്‌  അഷ്‌റഫ്‌ സഅദി  ആരിക്കാടിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എ  പി  അബ്ദുള്ള മുസ്ലിയാർ മാണിക്കോത് ഉൽഗാടനം ചെയ്യും. സഅദിയ ഗോൾഡൻ ജൂബിലി കൺവീനർ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം അദ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിക്കും
 കേരള മുസ്‌ലിം ജമാഅത് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മൗലവി ആലംപാടി, സുന്നി മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, എസ്  വൈ  എസ്  ജില്ലാ സെക്രട്ടറി പി ബി ബഷീർ പുളിക്കൂർ, എസ്  എസ്  എഫ്  ജില്ലാ ജനറൽ സെക്രട്ടറി ശകീർ എം  ടി  പി   അനുമോദന ഭാഷണം നടത്തും കേരള മുസ്‌ലിം ജമാഅത് സംസ്ഥാന പ്രവർത്തന സമിതി അംഗം അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തും. അഹ്‌മദ്‌ മൗലവി കുണിയ, ജമാലുദ്ധീൻ സഖാഫി ആദൂർ, ഇൽയാസ് കൊറ്റുമ്പ, ഇബ്രാഹിം സഖാഫി അർളടുക്ക, ഹസൈനാർ സഖാഫി കുണിയ, അബ്ദുൽ ലത്തീഫ് മുസ്ലിയാർ അബ്ദുൽ  റസാഖ്  സഖാഫി  കോട്ടക്കുന്ന്, അബ്ദുൽ റഹ്മാൻ  സഅദി, ഹനീഫ്  സഅദി  അൽ കാമിലി, അഷ്‌റഫ്‌  സഖാഫി  തുടങ്ങിയവർ സംബന്ധിക്കും.

Post a Comment

Previous Post Next Post
close