രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെനിരാഹാര സമരം ഫലം കണ്ടു.തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അധിക ഫണ്ട് അനുവധിക്കുമെന്ന്കേന്ദ്ര സർക്കാരിന്റെ ഉറപ്പ്.

ന്യൂഡൽഹി: പൊട്ടിപ്പൊളിഞ്ഞ തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ദേശീയ പാത (NH 66) നന്നാക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവധിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
ന്യൂഡൽഹിയിൽ ഇന്ന് കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് ( MORTH)  വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ ബാലകൃഷ്ണ വിളിച്ച് ചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച ഉറപ്പ് കിട്ടിയത്. യോഗത്തിൽ റോഡിന്റെ ശോചനീയാവസ്ഥ പ്രതി ബാധിക്കുന്ന സമ്പൂർണ്ണ റിപ്പോർട്ട് എം.പി സമർപ്പിച്ചു.
കുഴിയടക്കൽ ശാശ്വത പരിഹാരമല്ലെന്നും വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന റീ ടാറിങ്ങ് നടത്തണമെന്നും എം.പി യോഗത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ ദേശീയപാത നന്നാക്കുന്നതിന് അനുവദിച്ച പണം ഉപയോഗിച്ച് പണിപൂർത്തീകരിക്കാൻ കഴിയില്ലെന്ന കാര്യം കേന്ദ്ര ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുകയും ചെയ്തതായി ഉണ്ണിത്താൻ പറഞ്ഞു.എന്നാൽ ഇത് വരെ പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്രത്തിന് നൽകിയിട്ടില്ല.
സംസ്ഥാന സർക്കാർ പുതിക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചാലുടൻ എത്ര പണം വേണമെങ്കിലും അനുവധിക്കാമെന്നും പണത്തിന്റെ കുറവ്മൂലം പണി നടക്കാതിരിക്കില്ലെന്നും ദേശീയപാത അഡീഷണൽ ഡയറക്ടർ ജനറൽ ബാലകൃഷ്ണ പറഞ്ഞതായും ഉണ്ണിത്താൻ പറഞ്ഞു. പുതുക്കിയ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കി നൽകാൻ കേരള സർക്കാരിനോട് കേന്ദ്ര ഉപരി തല ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
തലപ്പാടി-കാലിക്കടവ് ദേശീയ പാത നന്നാക്കാത്തതിനെതിരെ കഴിഞ്ഞ ഇരുപതാം തീയ്യതി രാജ്മോഹൻ ഉണ്ണിത്താൻ എം.പി 24 മണിക്കൂർ നിരാഹാര സമരം നടത്തിയിരുന്നു ഇതിനെ തുടർന്നാണ് ഡൽഹിയിൽ യോഗം വിളിച്ച് ചേർത്തത്.ഡൽഹിയിൽ നടന്ന യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് പുറമെ കോൺഗ്രസ്സ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി
ദേശീയ പാത റീജിണൽ സൂപ്രണ്ടിങ്ങ് എൻജിനിയർ കേരള വി.വി ശാസ്ത്രി
ചീഫ് എൻജിനിയർ കേരള (PWD)
അശോക് കുമാർ എന്നിവരും പങ്കെടുത്തു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ഡൽഹിയിൽ വിളിച്ച് ചേർത്ത യോഗത്തിന് മുൻപായി കേരള പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ സന്ദർശിച്ചു.എം.പിയുടെ ജനകീയ സമരം ശ്രദ്ധയിൽപ്പെട്ട ഉടൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിൽ നിന്ന് വിളിച്ച് വിവരങ്ങൾ ആരാഞ്ഞതായും മന്ത്രി പറഞ്ഞു.കേരളത്തിന് വേണ്ടി ജനകീയ സമരത്തിന് നേതൃത്വം എം.പി വഹിക്കുക വഴി കേന്ദ്ര ശ്രദ്ധ പിടിച്ച് പറ്റിയെന്നും അതിനാൽ തന്നെ എം.പിയെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല. സന്ദർശനത്തെ തുടർന്നാണ്
പി.ഡബ്ല്യു .ഡി പ്രതിനിധിയായി അശോക് കുമാറിനെ യോഗത്തിനയക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post
close