സംസ്ഥാനത്ത് ആളില്ലാ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റകൊച്ചി: സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ആളില്ലാ പൊലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ .സൈബര്‍ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയോളം ചെലവഴിക്കുന്നുണ്ട്.
അടുത്ത കൊക്കൂണ്‍ 2020 സെപ്തംബര്‍ 11, 12 തീയതികളില്‍ നടക്കും.രാജ്യാന്തര സൈബര്‍ സുരക്ഷാസമ്മേളനം കൊക്കൂണ്‍ 2019ന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പൊലീസ് സ്‌റ്റേഷന്‍ കടലാസ് രഹിതമായിട്ടാവും പ്രവര്‍ത്തിക്കുക. ദുബായിലെ ആളില്ലാ പൊലീസ് സ്‌റ്റേഷനാകും കേരളവും മാതൃകയാക്കുക. നിര്‍മിത ബുദ്ധിയും മെഷിന്‍ ലേണിംഗും സാമൂഹിക സുരക്ഷയ്ക്ക് എന്ന വിഷയത്തിലായിരിക്കും സമ്മേളനം. ‘ക്രിപ്‌റ്റോ കറന്‍സി’ എന്ന വിഷയത്തില്‍ വിശദമായ ചര്‍ച്ചയും നടക്കും.

Post a Comment

Previous Post Next Post
close