കേന്ദ്ര ഹജ്ജ് കമ്മറ്റി കാന്തപുരത്തിന് സ്വീകരണം  നൽകി
മുംബൈ:  ഓൾ ഇന്ത്യ ഹജ്ജ് കമ്മറ്റി സംഘടിപ്പിച്ച ഹജ്ജ് റിവ്യൂ  മീറ്റിങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് സ്വീകരണം നൽകി. മുംബൈയിൽ നടന്ന മീറ്റിങ്ങിൽ കേന്ദ്ര ഹജ്ജ് കമ്മറ്റി പ്രതിനിധികളും വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മറ്റി ചെയർമാൻമാരും പങ്കെടുത്തു.
ഈ വർഷം മാതൃകാപരമായി തീർത്ഥാടകർക്ക് സൗകര്യമൊരുക്കിയ ഹജ്ജ് കമ്മറ്റിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് കാന്തപുരം പറഞ്ഞു.  അടുത്ത വർഷം ഇന്ത്യക്ക് കൂടുതൽ ഹജ്ജ് അവസരങ്ങൾ ലഭിക്കാൻ സഊദി ഗവണ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് കാന്തപുരം അറിയിച്ചു.
ഹജ്ജിന് വരുന്ന തീർത്ഥാടകർക്ക് മതപരമായ ചടങ്ങുകളുടെ വിശദാംശങ്ങൾ  വിവരിക്കുന്ന പ്രത്യേക  ട്രെയിനിങ് ക്‌ളാസുകൾ  ഹജ്ജ് കമ്മറ്റിക്കു കീഴിൽ അടുത്ത വർഷം മുതൽ നടപ്പാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.   സഊദി ഹജ്ജ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ ഹാജി ശൈഖ് ജിനാ നബി അധ്യക്ഷത വഹിച്ചു.


Post a Comment

Previous Post Next Post
close