മഞ്ചേശ്വരത്ത് ഇടതു ജയം ഉറപ്പെന്ന് ശങ്കര്‍ റൈ: പാല അല്ല മഞ്ചേശ്വരമെന്ന് എം.സി.ഖമറുദ്ദീന്‍

മഞ്ചേശ്വരം:
 പാലയിലെ ഇടതുജയം കൂടുതല്‍ ഊര്‍ജം പകരുന്നതെന്ന് മഞ്ചേശ്വരം മണ്ഡലം ഇടതുസ്ഥാനാര്‍ഥി എം.ശങ്കര്‍ റൈ.
വെള്ളിയാഴ്ച ഫലം വന്നശേഷം പ്രചാരണത്തിനിറങ്ങിയപ്പോള്‍ അത് കൂടുതല്‍ അനുഭവപ്പെട്ടു. എന്റെയല്ല, ജനങ്ങളുടെ അനുഭവമാണ് പറയുന്നത്. മഞ്ചേശ്വരത്തും പാല ആവര്‍ത്തിക്കും -അദ്ദേഹം പറഞ്ഞു.
അതേസമയം, പാലയിലെ തോല്‍വിയുടെ കാരണം പരിശോധിക്കപ്പെടണമെന്നും അവിടത്തെ രാഷ്ട്രീയ സാഹചര്യമല്ല മഞ്ചേശ്വരത്തെന്നും യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.സി.ഖമറുദീന്‍ പറഞ്ഞു.
അവിടെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു. ഇവിടെ ബി.ജെ.പി.യെ തോല്പിക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ച് പോരാടുകയാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
close