സംഘപരിവാർ ഭീഷണി നേരിടുന്ന യുവ മാധ്യമ പ്രവർത്തകന് കാംപസ് ഫ്രണ്ടിന്റെ പിന്തുണ


കാസർഗോഡ്:
സംഘപരിവാർ അക്രമങ്ങളെ വാർത്തയാക്കിയതിന്റെ പേരിൽ വധഭീഷണി നേരിടുന്ന യുവമാധ്യമ പ്രവർത്തകൻ ഖാദർ കരിപ്പൊടിയെ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് കെ എച്ച് അബ്ദുൽ ഹാദി സന്ദർശിച്ച് പിന്തുണ അറിയിച്ചു. ഈയടുത്ത് കാസർകോഡ് കെയർവെൽ ആശുപത്രിക്ക് നേരെ നടന്ന അക്രമത്തിന് നേതൃത്വം നൽകിയവരുടെ  സജീവ സംഘപരിവാർ ബന്ധവും  ക്രിമിനൽ പശ്ചാത്തലവും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് കേരള ഓൺലൈൻ വാർത്താ ചാനലാണ് പുറത്ത് കൊണ്ടുവന്നത്. ഇതേ തുടർന്നാണ് തനിക്കെതിരെ സംഘ പരിവാർ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് നിരന്തരം ഭീഷണികൾ വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷറർ ആസിഫ് എം നാസർ, സംസ്ഥാന സമിതിയംഗം ഇസ്മായിൽ മണ്ണാർമല, ജില്ലാ പ്രസിഡൻറ് കബീർ ബ്ലാർക്കോട് എന്നിവരും സംബന്ധിച്ചു.

Post a Comment

Previous Post Next Post
close