യൂത്ത് കോണ്‍ഗ്രസ്സിന്റെ സമരത്തില്‍ പങ്കെടുത്തു; സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍



കോഴിക്കോട്;
യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ സമരത്തില്‍ പങ്കെടുത്ത സിപിഎം നേതാവിന് നസ്പെന്‍ഷന്‍. പുതുപ്പാടി ഭൂമി പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ ഉപവാസ സമരത്തില്‍ അഭിവാദ്യ പ്രസംഗം നടത്തിയതിനാണ് സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്.
സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മറ്റി അംഗവും കെഎസ്ടിഎ നേതാവുമായ ജോയി സെബാസ്റ്റ്യനെയാണ് ജോര്‍ജ് എം തോമസ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സസ്പെന്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ യോഗത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടുള്ള വിശദീകരണം ഇന്ന് 10 മണിയ്ക്ക് മുന്‍പ് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം നേതാവ് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് നീക്കം. പുതുപ്പാടിയിലെ ഭൂമി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ്സ് ഈങ്ങാപ്പുഴയില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്

Post a Comment

Previous Post Next Post
close