അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച;കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടു

കാസര്‍കോട് ;
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി കേസന്വേഷണം സിബിഐക്ക് വിടുകയായിരുന്നു. അന്വേഷണ സംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടിതി വിലിയിരുത്തി. പ്രതികളുടെ മൊഴി പോലീസ് വേദവാക്യമായി കണക്കാക്കിയാണ് അന്വേഷണം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. സാക്ഷിമൊഴിയെക്കാള്‍ പ്രതികളുടെ മൊഴി പോലീസ് ഗൗരവത്തിലെടുത്തു. സിപിഎം നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടതാണ് അന്വേഷണത്തില്‍ വീഴ്ച സംഭവിക്കാന്‍ കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കേസില്‍ ഒന്നാം പ്രതിയും സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ. പീതാംബരന്റെ വ്യക്തിവിരോധമാണ് കൊലയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പീതാംബരനടക്കം 14 പ്രതികളാണ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Post a Comment

Previous Post Next Post
close