മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് : പോസ്റ്റര്‍ ഡിസൈന്‍ മത്സരവുമായ് കെ എം സി സി

ദുബായ് - മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍റെ വിജയം ഉറപ്പാക്കുന്നതിന്ന് വേണ്ടി ദുബായ് കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഓണ്‍ലൈനിലൂടെ പോസ്റ്റര്‍ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു.

''എം സി ജയിക്കും'' എന്ന ഹാഷ്ടാഗോട് കൂടിയ പോസ്റ്റര്‍ ഡിസൈനുകളില്‍  നിബന്ധനകളില്‍ പറയുന്ന തീം ഉള്‍പ്പെടുത്തിയാണ് ഡിസൈനുകള്‍ ഉണ്ടാക്കേണ്ടത്.
സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 5 വരേയാണ് മത്സര കാലയളവ്.
ജൂറിയുടെ മേല്‍നോട്ടത്തില്‍  തിരഞ്ഞെടുക്കുന്ന ആകര്‍ഷകമായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ഡിസൈനര്‍ക്ക്
കെ എം സി സിയുടെ പ്രശസ്തി പ്രത്രവും സമ്മാനവും നല്‍കും. നാട്ടിലുള്ള ഡിസൈനറാണ് ജേതാവെങ്കില്‍ മുസ്ലിം ലീഗിന്‍റെ പൊതുവേദിയിലും യു എ ഇലാണ് ജേതാവെങ്കില്‍ കെ എം സി സിയുടെ പൊതുവേദിയിലുമായിരിക്കും പ്രസ്തുത റിവാര്‍ഡ് നല്‍കുക.
മത്സരാര്‍ത്ഥികളില്‍ നിന്നും  ലഭിക്കുന്ന പോസ്റ്റര്‍ ഡിസൈനുകള്‍  പഞ്ചായത്ത് കെ എം സി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ
മീഡിയവിംഗിന്‍റെ ഫൂട്നോട്ടും ഉള്‍പ്പെടുത്തി ഷെയര്‍ ചെയ്യും. ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന പോസറ്റര്‍ ഡിസൈനിനും  പ്രോത്സാഹന സമ്മാനം  നല്‍കുമെന്നും പഞ്ചായത്ത്  ഭാരവാഹികളായ അസീസ് കമാലിയ,സത്താര്‍ നാരംപാടി,ലത്തീഫ് മഠത്തില്‍,റഫീഖ് എതിര്‍ത്തോട് എന്നിവര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
close