വിവാഹ ധന സഹായം : മാതൃകയായി നായന്മാർമൂല ഓട്ടോ ഡ്രൈവർമാർ

വിദ്യാനഗർ : സന്തോഷ് നഗർ പാണലത്തെ അനാഥയായ പെൺകുട്ടിയുടെ വിവാഹത്തിന് നായന്മാർമൂലയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ സ്വരൂപിച്ചു തുക നൽകിയത് നാടിന് തന്നെ മാതൃകയായി.

വളരെ പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന നിര്‍ദ്ധന കുടുംബത്തിനാണ് നായന്മാര്മൂലയിലെ ഓട്ടോ ഡ്രൈവർമാറിൽ നിന്നുമാത്രമായി തുക സമാഹരിച്ചു നൽകിയത് ചടങ്ങിന് കുറ്റി അബ്ദുല്ല ,കബീർ അറഫ ,റസാഖ് ആലംപാടി ,മുസ്തഫ ,അബ്ദുൽ റഹ്മാൻ (അന്ത്ക്ക ),ഷാനു ,അർഷാദ് ,ഹുസ്സൈൻ കുഞ്ഞിക്കാനം,സജീദ് ചാലക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
close