ഒറ്റ രാത്രി കൊണ്ട് എന്തും സംഭവിക്കാം

✍ അഹ്‌മദ്‌ഫർഹാൻ മുഹിമ്മാത്ത്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ജനാധിപത്യം ഒരാളുടെ മനസ്സിൽ ഉദിച്ച ഐഡിയ അല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ധാരാളം സ്വതന്ത്ര സമര പോരാളികളും മറ്റു നേതാക്കളും ചേർന്ന് ആലോചിച്ച് കൊണ്ടുവന്നതാണ് ഇന്ത്യയുടെ ജനാധിപത്യം.
ഇന്ന് ജനാധിപത്യം തകർന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണം അവരിൽനിന്ന് ഒരാളുടെ മനസ്സിൽ എന്താണ് തോന്നുന്നത്, അത് അവർ ഒരു ചർച്ചയും കൂടാതെ നടപ്പിലാക്കുന്നു. അതിനാൽ ജനാധിപത്യ തകർച്ചയുടെ പ്രധാന പ്രശ്നമായി ഇതിനെ കാണുന്നു.
നമ്മുടെ രാജ്യം നാളെ എന്താകും എന്ന് ആർക്കും പറയാൻ പറ്റില്ല. കാരണം ഒറ്റരാത്രി കൊണ്ടാണ് നോട്ടുനിരോധനം ഉണ്ടായത്. ഒറ്റരാത്രി കൊണ്ടാണ് അസാമിലെ ജനങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നത് നാം ഇന്ത്യയുടെ പൗരന്മാരല്ലെന്ന്. എന്നാൽ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയുടെ സംസാരം വളരെ ദയനീയമാണ്." ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. ഒരു രാജ്യം ഒരു ഭാഷ" എന്നുള്ളത്. ഒറ്റരാത്രി കൊണ്ടായിരിക്കും ഇവിടെ പ്രഖ്യാപിക്കുക ഇനി രാജ്യത്തെ ഹിന്ദി മാത്രം സംസാരിക്കണമെന്ന്. ആഭ്യന്തരമന്ത്രിയുടെ മറ്റൊരു വാക്ക് കൂടിയാണ് "ഒരു രാജ്യം ഒരു പാർട്ടി എന്നുള്ളത്". അത് ഒരിക്കലും നടക്കാൻ പോകുന്ന കാര്യം അല്ല. കാരണം ഒരോ പാർട്ടിക്കും ഒരു ചിന്തയുണ്ട് ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുൻപിൽ ഉയർത്തി കാണിക്കണമെന്ന്.
ഇതിനെതിരെ രംഗത്തിറങ്ങാത്തതുകൊണ്ടാണ് അൽപാൽപമായി ഫാസിസ്റ്റ് ശക്തികൾ രംഗത്തുവരുന്നത്. എതിർപ്പില്ലെങ്കിൽ നിഷ്പ്രയാസം വിജയിക്കാമെന്ന്  നാം മനസ്സിലാക്കേണ്ടതുണ്ട്.
"ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒരുമിച്ചു കൂടിയാൽ നല്ല നാളുകളേയും, നല്ല നാളെയെയും, ജനാധിപത്യ സംവിധാനങ്ങളെയും കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്ന് ഓർക്കണം".

Post a Comment

Previous Post Next Post
close