മഞ്ഞപ്പിത്തം പടരുന്നു;ദേശീയപാതയോരത്തെ അനധികൃത തട്ടുകടകൾ ഒഴിപ്പിച്ചുതുടങ്ങി

കാസർകോട്;
നഗരസഭാ പരിധിയിൽ ദേശീയപാതയോരത്തെ തട്ടുകടകൾ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കംചെയ്തു. ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന ചുറ്റുപാട് വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നഗരസഭാ പരിധിയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടിയെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. ഓഗസ്റ്റ് 31-ന് ചേർന്ന ജില്ലാ വികസനസമിതി യോഗം ഇത്തരം കടകൾക്കുനേരേ നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച് വിദ്യാനഗർ ഭാഗത്തും കറന്തക്കാട്ടുമുള്ള പന്ത്രണ്ടോളം തട്ടുകടകളാണ് ഒഴിപ്പിച്ചത്. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ദാമോദരൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി.രാജീവൻ, അബൂബക്കർ സിദ്ധിഖ്, ജെ.എച്ച്.ഐമാരായ മധു, രൂപേഷ് എന്നിവരും പി.ഡബ്ല്യു.ഡി. ദേശീയപാത അധികൃതരും പോലീസും പങ്കെടുത്തു.

Post a Comment

Previous Post Next Post
close