Ads Area

മുഹമ്മദീയ സൗന്ദര്യം {റബീഉൽ അവ്വൽ 1}

പുണ്യനബിയുടെ സൗന്ദര്യം പഠിക്കൽ കൊണ്ട് കേവലം ഒരു  ചരിത്രപഠനം മാത്രമല്ല. മുഖ്യലക്ഷ്യങ്ങൾ.ഒന്ന് നമ്മുടെ കൺകുളിർമയായ പുണ്യനബിയുടെ വിശേഷങ്ങൾ പറഞ്ഞു ആസ്വദിക്കുക. 2. നബിയോടുള്ള സാമീപ്യം നേടിയെടുക്കുക. അവിടുത്തെ അപദാനങ്ങൾ പറയൽ കൊണ്ട്. മഹബ്ബത്തുന്നബി ഹൃദയത്തിൽ ഊട്ടിയുറപ്പിക്കുക. നബിയുടെ കവികളായ ഹസ്സാനുബ്നു സാബിത്(റ).അബ്ദുല്ലാഹിബ്നു റവാഹ (റ).കഅബ് ബ്നു സുഹൈർ (റ)എന്നിവർ നേടിയെടുത്തത് പോലെ. 3. ശാശ്വതമായ പരലോക. ജീവിതത്തിലെ വിജയം. ഇമാം ഷാഫി റഹ്മത്തുല്ലാഹ് പറയുന്നു. ഒരാൾക്ക് നബി തങ്ങളോടുള്ള സ്നേഹത്തിന്റെ അളവ് അനുസരിച്ചാണ് അള്ളാഹുവിന്റെ പ്രീതിയും ശാശ്വതമായ വിജയവും സ്വർഗീയ അനുഗ്രഹങ്ങളും സ്ഥാനങ്ങളും ലഭിക്കുന്നത്.
*പരിശുദ്ധറസൂലിന്റെ പവിത്ര നാമങ്ങൾ*
അല്ലാഹുവിന്റെ  റസൂലിന്  ധാരാളം പേരുകൾ ഉണ്ട്.
പേരുകളുടെ ആധിക്യം ആ വ്യക്തിത്വത്തിന്റെ  മഹത്വത്തെ  സൂചിപ്പിക്കുന്നു.
ഇമാംനവവി(റ )തഹ്ദീബുൽഅസ്മാഇൽ മഹാന്മാരിൽ നിന്നു നിവേദനം ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്ക് ആയിരം പേരുകളുണ്ട്.
ജുബൈർ ബിനു മുത്ഹിം  (റ ) ഉദ്ധരിക്കുന്നു :
നബി തങ്ങൾ പറയുന്നു എനിക്ക് ധാരാളം പേരുകൾ ഉണ്ട് ഞാൻ മുഹമ്മദ്, ഞാൻ അഹമ്മദ്,  ഞാൻ മാഹി,
(എന്നെക്കൊണ്ട് അള്ളാഹു അ വിശ്വാസത്തെ മായ് മായ്ക്കുന്നു). ഞാൻ ഹാഷിർ (എന്റെ  കാൽക്കീഴിലാണ് അന്ത്യനാളിൽ എല്ലാവരും ഒരുമിച്ചു കൂട്ടപ്പെടുന്നത് ) ഞാൻ ആകിബ്.  (എന്റെ  ശേഷം മറ്റൊരു പ്രവാചകനില്ല )
ഹുദൈഫ (റ ) പറയുന്നു:ഞാൻ മദീനയിലെ വഴിയിലൂടെ സഞ്ചരിക്കുന്നു.
അപ്പോൾ റസൂലുല്ലാഹി യെ ഞാൻ  കണ്ടുമുട്ടി. നബി തങ്ങൾ പറഞ്ഞു. ഞാൻ മുഹമ്മദാണ് ഞാൻ അഹമ്മദാണ്, ഞാൻ നബിയ്യു റഹ്മത്ത്, (കാരുണ്യത്തിന്റെ നബി )നബിയ്യു തൗബ(അല്ലാഹുവിലേക്ക് കൂടുതൽ മടങ്ങുന്നവർ )നബിയ്യുൽ മുഖഫി (മുൻകാല പ്രവാചകരുടെ നുബുവ്വത്തിന് സമാപനം കുറിച്ചവർ ).നബിയ്യുൽ മലാഹിം (ശക്തമായയുദ്ധം നേരിടേണ്ടിവരുന്ന നബി )നബിയും സ്വഹാബികളും നേരിടേണ്ടിവന്ന അത്ര  യുദ്ധം മറ്റു നബിമാരും അനുയായികളും നേരിട്ടിട്ടില്ല.
അല്ലാഹു  വിശുദ്ധ ഖുർആനിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് ധാരാളം പേരുകൾ നൽകിയിട്ടുണ്ട്. റസൂൽ, നബി, ഉമ്മിയ്യ്, ഷാഹിദ്,
മുബശ്ശിർ, നദീർ, സിറാജ്, മുനീർ, റഊഫ്, റഹീം, മുദ്ദകിർ, റഹ്മത്ത്,
ഖാളി ഇയാൾ (റ )ശിഫാ
എന്ന ഗ്രന്ഥത്തിൽ
നബി തങ്ങളെ അള്ളാഹു പ്രത്യേകമായി നൽകിയ മുപ്പതോളം പേരുകൾ പരിചയപ്പെടുത്തുന്നുണ്ട്.
ഇബ്നു അബ്ബാസ്(റ ) നിവേദനം : സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു  ഖുർആനിൽ എന്റെ പേര് മുഹമ്മദ്.  ഇഞ്ചീലിൽ അഹ്മദ്. തൗറാത്തിൽ ഉഹീത് (തടയുന്നവൻ ) എന്റെ  സമുദായത്തെ ഞാൻ  നരകത്തിൽനെ തൊട്ടു തടയും.
കഹ്ബുൽ അഹ്ബാർ (റ )നി വേദനം ചെയ്യുന്നു
സ്വർഗ്ഗ ലോകത്ത് നബിയുടെ പേര് അബ്ദുൽ കരീം,  നരക ലോകത്ത് അബ്ദുൽജബ്ബാർ,  അർശിനെ വഹിക്കുന്ന മലക്കുകൾ ക്കിടയിൽ  അബ്ദുൽ ഹമീദ്. മറ്റു മലക്കുകൾക്കിടയിൽ അബ്ദുൽമജീദ് അമ്പിയാക്കൾ ക്കിടയിൽ അബ്ദുൽവഹാബ്. പൈശാചിക ലോകത്ത് അബ്ദുൽ കഹാർ. ജിന്ന് ലോകത്ത് അബ്ദുറഹീം. പർവ്വതങ്ങൾക്കിടയിൽ അബ്ദുൽഖാലിഖ്.  സമുദ്രലോകത്ത്  അബ്ദുൽ മുഹൈമിൻ.  മത്സ്യലോകത്ത്  അബ്ദുൽ ഖുദ്ദൂസ്.സിംഹങ്ങൾക്കിടയിൽ അബ്‌ദുൾ ഇയാസ്. കാട്ടുമൃഗങ്ങൾക്കിടയിൽ അബ്ദുൽ റസാഖ്.
പിടി മൃഗങ്ങൾക്കിടയിൽ അബ്ദുസ്സലാം. മറ്റു മൃഗങ്ങൾക്കിടയിൽ അബ്ദുൽ മുഅ്മിൻ.   ലോകത്ത്.
പക്ഷിലോകത്ത്
അബ്ദുൽ ഗഫാർ   വിശ്വാസികളുടെ അടുക്കൽ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം.
മുൻകാല നബിമാർക്കിറക്കിയ ഏടുകളിൽ നബിയുടെ പേര് ആഖിബ്.സബൂറിൽ ഫാറൂഖ് എന്നും അല്ലാഹുവിൻറെ അടുക്കൽയാസീൻ,താഹ എന്നുമാണ് നബിയുടെ പേര്
.നബി തങ്ങളുടെ ഓമനപ്പേര് അബുൽ ഖാസിം എന്നാണ് രണ്ട് കാരണം ഉണ്ട് .ഒന്ന് ഖിയാമത്ത് നാളിൽസ്വർഗ്ഗം ഉദ്ഘാടനം ചെയ്യുമ്പോൾ അതിന് നേതൃത്വം വഹിക്കുന്ന തങ്ങളാണ് .മറ്റൊന്ന് നബിയുടെ മൂത്തമകൻ കാസിം എന്നിവരിലേക്ക് ചേർത്തി അബുൽ ഖാസിം എന്ന് വിളിക്കും.ജിബ്രീൽ(അ)നബി തങ്ങളെ വിളിച്ചിരുന്ന ഓമനപ്പേര് അബു ഇബ്രാഹിം എന്നാണ് ,ഇബ്രാഹിം എന്ന ഒരു കുട്ടി നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങൾക്ക് മഹതിയായ മാരിയത്തുൽ ഖിബ്തിയ്യ(റ)യിലൂടെ അല്ലാഹു നൽകിയിരുന്നു.
എത്രയോ  വർഷങ്ങൾക്കു മുമ്പ് മുഹമ്മദ് എന്ന പേര് അള്ളാഹു റസൂലുള്ളാഹി തങ്ങൾക്ക് വെച്ചിട്ടുണ്ട്
ഇതിനു അസാകിർ(റ ) നിവേദനം :ആദ്യ പിതാവായ ആദം നബി (അ ) തൻറെ മകനായ ഷീസ് (അ)നോട്
പറഞ്ഞു പൊന്നു മോനെ
എന്റെ  ശേഷം നീയാണ്  എന്റെ പ്രതിനിധി  അതുകൊണ്ട് എൻറ ഖിലാഫത്ത്  സൂക്ഷ്മതയോടെ  ഏറ്റെടുക്കണം എപ്പോഴെല്ലാം നീ അല്ലാഹുവിനെ ഓർക്കുന്നുവോ കൂടെ മുഹമ്മദ് എന്നു നീ ഓർക്കണം കാരണം അർശിന്റെ  തൂണിൽ എഴുതിവെക്കപ്പെട്ടതും
മുഹമ്മദ് ആകാശങ്ങൾ ഞാൻ ചുറ്റിക്കറങ്ങി ആ സമയത്ത് എല്ലാ സ്ഥലളങ്ങളിലും മുഹമ്മദ്‌ എന്ന്  എഴുതി വെക്കപ്പെട്ടിരക്കുന്നു.  അല്ലാഹു എന്നെ സ്വർഗ്ഗത്തിൽ താമസിപ്പിച്ചു ആ സന്ദർഭത്തിൽ സ്വർഗ്ഗത്തിലെ കൊട്ടാരങ്ങളും റൂമുകളും ഞാൻ കണ്ടു എല്ലായിടത്തും മുഹമ്മദ് എന്ന നാമം ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് . സ്വർഗീയ സ്ത്രീകളുടെ മാറിടങ്ങളിൽ,  സ്വർഗത്തിലെ ഇലകൾ മരങ്ങൾ, സിദ്റത്തുൽ മുൻതഹ എല്ലാ സ്ഥലങ്ങളിലും മുഹമ്മദ് എന്നു ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് മലക്കുകളുടെ കണ്ണുകൾ ക്കിടയിലും  മുഹമ്മദ് എന്ന്  എഴുതിവെക്കപ്പെട്ടിരിക്കുന്നു.  അതുകൊണ്ട് മോനേ ആ മുഹമ്മദ് നബിയെ എപ്പോഴും ഓർക്കണം.മലക്കുകൾ  മുഴുസമയവും നബി തങ്ങളെ ഓർക്കാനാണ് വിനിയോഗിക്കുന്നത്.
നബി തങ്ങളുടെ പേരുകൾ മാത്രം വിശദീകരിക്കപ്പെടുന്നു  ധാരളം ഗ്രന്ഥങ്ങൾ ഇമാമീങ്ങൾ രചിച്ചിട്ടുണ്ട്.
അബ്ബാസ് സഖാഫി.കാവുംപുറം
(ഖത്തീബ് മുഹിമ്മാത്ത്)
Tags

Post a Comment

0 Comments

Ads Area