ട്രെയിനില്‍ തീപിടിത്തം; 12 പേര്‍ വെന്തു മരിച്ചു; 25 പേര്‍ക്ക് ഗുരുതര പരിക്ക്


ഇസ്ലാമാബാദ്:  പാകിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. ട്രെയിനില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തം.പഞ്ചാബ് പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള റഹിം യാര്‍ ഖാന്‍ ജില്ലയിലെ ലിയാകത്പൂര്‍ നഗരത്തിന് സമീപമാണ് ദുരന്തമുണ്ടായത്. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന തെസ്ഗാം ട്രെയിനിന്റെ മൂന്ന് ബോഗികള്‍ക്ക് തീപിടിക്കുകയായിരുന്നു. പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിനിടയാക്കിയത്.
തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ ചിലരും മരിച്ചവരില്‍ ഉള്‍പ്പെടും.


Post a Comment

Previous Post Next Post
close