Ads Area

1.36 കോടിയുടെ സ്വര്‍ണം ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞു മലദ്വാരത്തില്‍ വെച്ച്‌ കടത്തി : ആറുപേര്‍ പിടിയില്‍


ചെന്നൈ: ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞു സ്വര്‍ണ്ണം കടത്തിയ ആറുപേര്‍ പിടിയില്‍. മലദ്വാരത്തില്‍ വെച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. വിവിധ വിമാനങ്ങളിലായി എത്തിയ ആറുപേരും ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോഴുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ പരിശോധിച്ചത്.

ദുബായില്‍നിന്ന് എത്തിയ മുഹമ്മദ് യാസിന്‍(24), ശൈഖ് അബ്ദുള്ള(27) എന്നിവരില്‍നിന്ന് 36 ലക്ഷം രൂപയുടെയും സിങ്കപ്പുരില്‍നിന്നെത്തിയ മുഹമ്മദ് ഇമ്രാന്‍ഖാന്‍(30), മുഹമ്മദ് മന്‍സൂര്‍ അലി(30), ഖാന്‍ മുഹമ്മദ്(30) എന്നിവരില്‍നിന്ന് 80 ലക്ഷം രൂപയുടെയും ദുബായില്‍ നിന്നെത്തിയ മുഹമ്മദ് റിയാഫുദ്ദീനി(22)ല്‍നിന്ന് 20 ലക്ഷം രൂപയുടെയും സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
കസ്റ്റംസ് നടത്തിയ സ്‌കാനിങ്ങിലാണ് സ്വര്‍ണം കണ്ടെത്തിയത്. ആറു പേരെയും കസ്റ്റസ് ആശുപത്രിയില്‍ എത്തിച്ചാണ് സ്വര്‍ണം വീണ്ടെടുത്തത്. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments

Ads Area