ഒക്ടോബർ 2ഗാന്ധി ജയന്തി "തുറന്ന കത്ത്"


മനാസ് പടിഞ്ഞാർമൂല
മഹാത്മജീ.....
കേട്ടറിഞ്ഞതനുസരിച്ചു അങ്ങ് മഹാനാണ്, വിദേശ ആധിപത്യത്തെ ചെറുക്കാൻ അഹിംസാധിഷ്ഠിത പ്രവർത്തങ്ങൾ കൊണ്ടും സാധിക്കുമെന്ന് അങ്ങ് കാണിച്ചു തന്നു, മുഹമ്മദ്‌ നബിയിൽ നിന്നും ഖലീഫ ഉമറിൽ നിന്നും മാതൃക കൊണ്ടു എന്ന് പറയുമ്പോൾ തന്നെ ശരിക്കും നടപ്പു രീതികളല്ല നേരിന്റെ രാഷ്ട്രീയം"എന്നു മനസിലാക്കിയതായിട്ടാണ്  നിങ്ങളുടെ പ്രവർത്തനത്തെ വിലയിരുത്തപ്പെടുന്നത്, ഇന്നിന്റെ സാഹചര്യം മുൻ നിർത്തി അങ്ങയോടു ഒരുപാട് പറയാനുണ്ട്, സ്വാതന്ത്ര്യ ഇന്ത്യ എന്നു പറഞ്ഞു നടക്കുമ്പോളും സ്വാതന്ത്ര്യത്തിന്റെ രസം മണുക്കാൻ പോലും പറ്റാത്തവരായി  ആയിരങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്, അവർക്ക് പലപ്പോഴും പശിയടക്കാനുള്ള വക പോലുമുണ്ടാവാറില്ല, ജോലിയെടുക്കാൻ സന്നദ്ധരായിട്ടും അവർക്ക് ജോലി ലഭിക്കാറില്ല, കോടികൾ ചിലവഴിച്ചു പ്രതിമകൾ പണിയുമ്പോഴും, വിദേശ ടൂർ ദിന ചര്യപോൽ കൊണ്ടു നടക്കുമ്പോഴും,കോർപ്പറേറ്റുകൾക്ക് ഖജനാവ് തീറെഴുതി കൊടുക്കുമ്പോഴും, ഇവിടത്തെ പട്ടിണി പാവങ്ങൾ ഒരു വികസനവും സ്വസ്ഥതയും അനുഭവിക്കുന്നില്ല എന്ന സത്യം മനസിലാക്കാനുള്ള ശ്രമം പോലും ഭരണാധികാരികളിൽ നിന്ന് ഉണ്ടാവുന്നില്ലായെന്നത് ലജ്ജാവഹം.
ഹിന്ദുവും മുസൽമാനും, ക്രിസ്ത്യനും മറ്റു എല്ലാവരും കൈകോർത്തു കെട്ടി പടുത്ത ഭാരതത്തെ മതത്തിന്റെയും ജാതിയുടെയും പേരിൽ പിച്ചിചീന്തുന്ന ദാരുണ കാഴ്ച കാണാൻ വിധിച്ച ഹത ഭാഗ്യരാണോ ഞങ്ങൾ....
നിങ്ങൾ സ്വപ്നം കണ്ട  ഇന്ത്യയിൽ അല്ല ഞങ്ങളിന്നു ജീവിക്കുന്നത്, സ്വപ്നത്തിൽ പോലും കാണരുത് നിനച്ച  ഇന്ത്യയിലെ പാവം ജനങ്ങളാണ് ഞങ്ങൾ,
ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാമതായി എണ്ണുന്നത് ഞങ്ങളെയാണ് അങ്ങനെ പല കാര്യങ്ങളിൽ ലോകതലത്തിൽ ഞങ്ങൾ തന്നെയാണ് മുന്നിട്ടു നിൽക്കുന്നത് അതിൽ അഭിമാനിക്കുന്നതോടപ്പം, ഇത്രയൊക്കെ വികസന സാധ്യതയുണ്ടായിട്ടും കൂസലു പോലുമില്ലാതെ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാത്തവരായി അധികാര ചെങ്കോൽ വാഹകർ മാറിപോവുന്നു എന്ന ദുഃഖം പിന്നെ ആരോടാണ് ഞങ്ങൾ പങ്കു വഹിക്കുക.
അങ്ങയെ പോലെ രാഷ്ട്രത്തെ സ്നേഹിക്കുന്ന ഒപ്പം മനുഷ്യരെ മനുഷ്യനായി കാണുന്ന ഒരുപാട്  നല്ല രാഷ്ട്രീയക്കാരെ ഭരാണാധികാരികളെ ഞങ്ങൾ ആഗ്രഹിക്കുന്നു..... പ്രതീക്ഷിക്കുന്നു....

Post a Comment

Previous Post Next Post
close