Ads Area

നബിയുടെ ശാരീരിക സൗന്ദര്യം ഭാഗം 2

നബി തങ്ങളെ കൊണ്ട് വിശ്വസിക്കുന്നതിന്റെ പരിപൂർണതയിൽപെട്ടതാണ്  നിശ്ചയംഅല്ലാഹുനബി തങ്ങളെ പോലെ ഒരു വ്യക്തിത്വത്തെയുംനബിതങ്ങൾക്ക് മുമ്പും ശേഷവും സൃഷ്ടിക്കപ്പെട്ടിട്ടില്ല  എന്ന് വിശ്വസിക്കൽ.ഇമാംഖുർതുബി (റ )ഉദ്ധരിക്കുന്നു   നബിതങ്ങളുടെ ഭംഗിയുടെ പരിപൂർണ്ണത നമുക്ക് വെളിവാക്കപ്പെട്ടിട്ടില്ല കാരണം അത് കാണാനുള്ള ശക്തി നമ്മുടെ കണ്ണുകൾക്കില്ല. ഹിന്ദ് (റ ) നബിയുടെഭംഗി  മനോഹരമായ  അവതരിപ്പിക്കുന്നുണ്ട്. പതിനാലാംരാവിലെചന്ദ്രനെപ്പോലെ തിളങ്ങുന്ന മുഖം. മിത ഗാത്രൻ കൂടുതൽ നീളമുള്ളവരും 
വളരെ നീളംകുറഞ്ഞവരുമല്ല   മുടി ചീകി ഒതുക്കി വെക്കും സൗകര്യപ്പെടുമ്പോൾ   മുടി വാർന്ന് ശരിപ്പെടുത്തും രണ്ട് ചെവി കുറ്റികൾക്ക പ്പുറം മുടി പരിധി വിടുകയില്ല.വെട്ടിത്തിളങ്ങുന്ന നിറം വീതിയുള്ള നെറ്റിത്തടം നേരിയ പുരികം ഒന്ന് മറ്റൊന്നിനോട് ചേർന്നിട്ടില്ല രണ്ടിനുമിടയിൽ ഒരു ഞരമ്പ് ഉണ്ട് ദേഷ്യ സമയത്ത് അത് ഉയർന്നു നിൽക്കും. ഉയർന്നു ചെരിഞ്ഞ  മൂക്ക് അതിന്റെ  മേൽ ഒരു വെളിച്ചം തിളങ്ങി നിൽക്കുന്നു. പ്രഥമദൃഷ്ടിയിൽ വലിയ മൂക്കായി തോന്നും.  തിങ്ങിയ താടി. മിനുസമുള്ള കവിൾത്തടം. വീതിയുള്ള വായ്.
നേരിയ തിളക്കമുള്ള പല്ലുകൾ. നെഞ്ചിൽ നിന്ന് പൊക്കിളിലേക്ക് ക്കളിലേക്ക് നീണ്ടു കിടക്കുന്ന രോമം. വെള്ളിയുടെ നിറവും ആനക്കൊമ്പ് പോലെ മൃദുലവുമായ കഴുത്ത്. മാംസനിബിഡമായ ശരീരം. ഒത്ത പ്രകൃതി. പള്ളയും നെഞ്ചും സമം ഇരു ചുമരുകൾക്കിടയിൽ അല്പം വിശാലത. വസ്ത്രമഴിച്ചു മാറ്റിയാൽ ശരീരം പ്രകാശിക്കും നെഞ്ചിനും  പൊക്കിളിനു മിടയിൽ ഒരു വരപോലെ നീളുന്ന രോമം രണ്ടു മുലകളും പള്ളയും രോമം ഇല്ലാത്ത അവസ്ഥ രണ്ടു മുഴം കൈകളിലും ചുമരുകളിലും മേൽ നെഞ്ചിലും രോമം. വിരലുകൾ പാകമായ മായ നീളം ഉള്ളംകൈ വിശാലം കൈകാലുകൾ മാംസം നിറഞ്ഞത് കുഴിഞ്ഞ കാൽപ്പാദം വെള്ളമൊഴിച്ചാൽ മിനുസം കാരണം വേഗത്തിൽ ഒലിച്ചിറങ്ങും.  നടക്കുമ്പോൾ ശക്തിയോടെ ആഞ്ഞു നടക്കും ഭൂമിയിൽ കാലുകൾ വെക്കുമ്പോൾ മെല്ലെമെല്ലെ വെക്കും
ഉയരങ്ങളിൽ നിന്ന് ഇറങ്ങുന്നത് പോലെ തോന്നും. തിരിഞ്ഞുനോക്കുമ്പോൾ ശരീരം മുഴുക്കെ തിരിയും  കണ്ണുകൾ താഴോട്ട് പതിക്കും. മേൽ ഭാഗത്തിലേക്ക് നോക്കുന്നതിനേക്കാൾ കൂടുതൽ ഭൂമിയിലേക്ക് നോക്കും.
നടക്കുമ്പോൾ കൂടെയുള്ളവരെ മുന്നിൽ നിർത്തും കണ്ടുമുട്ടുന്ന അവർക്ക് ആദ്യം സലാം ചൊല്ലും.    മുൻ പല്ലുകൾക്കിടയിൽ മുഖത്തിന്റെ  ഭംഗി വർധിപ്പിക്കുന്ന  ചെറിയ വിടവു ണ്ടായിരുന്നു.ഉമ്മു ഹാനി(റ ) പറയുന്നു :
നബിയുടെ വയറു കാണുമ്പോൾ മനോഹരമായി മടക്കിവെച്ച് പേപ്പർ പോലെ മടങ്ങിയ രൂപത്തിൽ വയറിന്റെ  മടക്കുകൾ കാണാൻ കഴിയും. മൃദുലമായ സമീപനം മാന്യമായ പെരുമാറ്റം ആദ്യമായി കാണുന്നവർ നബിയുടെ ഗാമ്പീര്യതകണ്ട് പേടിക്കും.   സമീപത്തു ചെന്ന് ഇടപെടുമ്പോൾഇഷ്ടപ്പെടുകയും ചെയ്യും.    നബി തങ്ങൾ നടക്കുമ്പോൾ സ്വഹാബികൾ മുന്നിൽ നടക്കുംപിൻഭാഗംകാവൽക്കാരായ മലക്കുകൾക്ക് വേണ്ടിഒഴിച്ചിടും.പിന്നിലോട്ട് തിരിഞ്ഞുനോക്കുകയില്ല  ചില സന്ദർഭങ്ങളിൽ അവിടുത്തെ തലയിലെ മുണ്ട് മരത്തിൽ കുടുങ്ങും.
ആരോഗ്യമില്ലാത്തവനും മടിയനും നടക്കുന്ന പോലെ നടക്കുകയില്ല.
നടക്കുമ്പോൾ നബിതങ്ങളടക്കം  മൂന്നാളുകൾ മാത്രമാണെങ്കിൽ നബിതങ്ങൾ മാധ്യത്തിൽ  നടക്കും.  . സംഘത്തിൽ യാത്രചെയ്യുമ്പോൾ അവർക്കിടയിലൂടെ നടക്കും മുമ്പിലും വലത്തും ഇടത്തും സ്വഹാബികൾ നടക്കും
നബി തങ്ങൾ അവിടുത്തെ വിനയം പ്രകടിപ്പിക്കുകയാണ്. അതോടെ  സ്വഹാബത്തിന്  ചില ഇസ്ലാമിക മര്യാദകൾ പഠിപ്പിക്കാൻ വേണ്ടിയായിരുന്നു. പിൻഭാഗം  മലക്കുകൾക്ക് വേണ്ടി ഒഴിച്ചിടും.ചിരിക്കുമ്പോൾ അവിടുത്തെ പ്രകാശം മുന്നിലുള്ള ചുമരിൽ പതിക്കും. ചിരിയുടെ കുറവും കൂടലുമനുസരിച്ച് പ്രകാശം കൂടുകയും കുറയുകയും ചെയ്യും.
അബുഹുറൈറ (റ )നബിയേക്കാൾ വേഗതയിൽ നടക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ഭൂമി അവിടുത്തേക്ക് ചുരുക്ക പെട്ടതു പോലെ. ഞങ്ങൾ  ഒപ്പമെത്താൻ വേണ്ടി വളരെ വേഗതയിൽ നടക്കും എന്നാലും ഞങ്ങൾക്ക്സാധിക്കുകയില്ല.
നബി തങ്ങൾ പ്രകാശം ആയതുകൊണ്ട് തന്നെ സൂര്യപ്രകാശത്തിലും ചന്ദ്രൻറെ വെളിച്ചത്തിലുംനടക്കുമ്പോൾ നിഴൽ പ്രകടമാ യിരുന്നില്ല. ചില സന്ദർഭങ്ങളിൽ  നബിയുടെ കാൽപാദത്തിന്റെ  അടയാളം കല്ലിൽ പതിയും
  അബൂഹുറൈറ(റ ) പറയുന്നു: നബിയെക്കാൾ ഭംഗിയുള്ള ഒരാളെയും ഒന്നിനും ഞാൻ കണ്ടിട്ടില്ല അവിടുത്തെ മുഖത്തിൽ സൂര്യൻ  ചലിക്കുന്നത് പോലെ തോന്നും.
ജാബിറുബ്നു സമുറ (റ ) പറയുന്നു  :പൂർണ്ണചന്ദ്രൻ പ്രകാശിച്ചു നിൽക്കുന്ന ഒരു രാവിൽ ഇളം ചുവപ്പു വസ്ത്രമണിഞ്ഞ  നബി തങ്ങളെ ഞാൻ കണ്ടു അപ്പോൾ ഞാൻ അവിടുത്തെയും പൂർണ ചന്ദ്രനേയും മാറി മാറി
നോക്കി അവിടു ന്നായിരുന്നു എനിക്ക് പൂർണ്ണ ചന്ദ്രനേക്കാൾ സൗന്ദര്യമുള്ള തായി അനുഭവപ്പെട്ടത്.     സിദ്ദീഖ് (റ )പാടി :മുഹമ്മദ് നബി (സ )നന്മയിലേക്ക് ക്ഷണിക്കാൻ വേണ്ടി തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തൻ
മേഖ രഹിതമായ ആകാശത്തിലെ പൂർണ്ണ ചന്ദ്രനെ പോലെ പ്രകാശിക്കുന്ന വർ
മുഹരിശുൽ കഅബി (റ )
ജിഅറാനയിൽവെച്ച് നബി തങ്ങൾ ഉംറക്ക് ഇഹ്റാം ചെയ്തു
ഒരു രാത്രിയായിരുന്നു അത്. ഞാൻ അവിടുത്തെ മുതുകിലേക്ക് നോക്കിയപ്പോൾ നല്ല കടഞ്ഞെടുത്ത വെള്ളി  പോലെ പ്രകാശിക്കുന്നു  ണ്ടായിരുന്നു. തുമ്മിയാൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ കയ്യോ വസ്ത്രമോ വായിൽ വെക്കും.  ശബ്ദം ഉയർത്തുകയില്ല. കോട്ടുവായ നബിതങ്ങൾക്കില്ല.ഏതു സദസ്സിലും നബിതങ്ങളെ എടുത്തു കാണിക്കും.  എല്ലാവരെക്കാളും ഉയർന്നവരായി.
അനസ് (റ )പറയുന്നു :
നബിതങ്ങളുടെ കയ്യി നേക്കാൾ മിനുസമുള്ള ഒരു പട്ട് ഞാൻ സ്പർശിച്ചിട്ടില്ല       
നബിയുടെ വായയിൽ നിന്നും വരുന്ന  പരിശുദ്ധമായ സുഗന്ധത്തെ കുറിച്ച് അനസ് (റ )പറയുന്നു :  നബിതങ്ങളുടെ വായയിൽ നിന്ന് വരുന്ന സുഗന്ധ ത്തേക്കാൾനല്ല ഒരു സുഗന്ധം ഞാൻ ആസ്വദിച്ചിട്ടില്ല. വാഇൽ (റ )പറയുന്നു: നബി തങ്ങളുടെ അടുത്തേക്ക് ഒരു പാത്രം വെള്ളം കൊണ്ടുവരപ്പെട്ടു തങ്ങൾ അതിൽ നിന്നു കുടിച്ചു പിന്നെ അത് കിണറ്റിൽ ഒളിച്ചു നബി തങ്ങൾ കിണറ്റിലേക്ക് തുപ്പുകയും ചെയ്തു അപ്പോൾ കസ്തൂരിയെ പോലെ സുഗന്ധം അടിച്ചു വീശുക യും ചെയ്തു.
അബുൽ ഹസൻ(റ ) പറയുന്നു :നബിതങ്ങൾക്ക് ഒരു പാത്രത്തിൽ  വെള്ളം കൊണ്ടുവരപ്പെട്ടു. നബിതങ്ങൾ അതിൽ നിന്ന്  വുളൂ ചെയ്തു വായിൽ വെള്ളം കൊപ്ളിച്ചു  തുപ്പിയപ്പോൾ കസ്തൂരിയെപോലെസുഗന്ധം അടിച്ച് വീശി. ചുറ്റു ഭാഗത്ത് പരക്കുകയും ചെയ്തു.
അനസ് (റ )പറയുന്നു: ഞങ്ങളുടെ വീട്ടിൽ
ഒരു കിണർ ഉണ്ടായിരുന്നു ആ കിണറ്റിൽ നബിതങ്ങൾ തുപ്പി അതുകൊണ്ടുതന്നെ അത്ര ശുദ്ധമായ വെള്ളം ലഭിക്കുന്ന  മറ്റൊരു കിണർ മദീനതുണ്ടായിരുന്നില്ല.
ഉമൈറ ബിൻത് മസ്ഊദ് (റ )പറയുന്നു : നബി തങ്ങളുടെ അടുത്തേക്ക് ഞങ്ങൾ ചെന്നു കൂടെ എൻറെ സഹോദരിമാരുണ്ട് അഞ്ചു പേരായിരുന്നു ഞങ്ങൾ ആ സമയത്ത് നബി തങ്ങൾ ഉണക്കിയ മാംസം കഴിക്കുകയാണ്  ഓരോകഷ്ണം ഓരോരുത്തർക്കും  നബിതങ്ങൾ ചവച്ചു നൽകി.
ഒന്ന് എനിക്കുംതന്നു  ഞാനതിനെ അവർക്ക് വീഹിതിച്ചു കൊടുത്തു ഓരോരുത്തരും അത്  ചവച്ചു അന്നുമുതൽ മരിക്കുന്നതുവരെ അവർക്ക്  വായനാറ്റം ഉണ്ടായിട്ടില്ല.അബൂ ഉമാമ (റ )പറയുന്നു  അനാവശ്യ വാക്കുകൾ  പറയുന്ന ഒരു സ്ത്രീ നബിതങ്ങളെ കാണാൻ വന്നു ആ സമയത്ത് നബി തങ്ങൾ മാംസം കഴിക്കുകയാണ്. അവൾ നബിയോട് പറഞ്ഞു എനിക്കും ഭക്ഷിക്കാൻ നൽകണം നബി തങ്ങൾ മുന്നിലുള്ള മാംസത്തിൽ നിന്ന് അല്പം അവൾക്കു കൊടുത്തു. അവൾ പറഞ്ഞു ഇത് വേണ്ട നിങ്ങളുടെ വായിലു ള്ളത് മതി. നബിതങ്ങൾ അവിടുത്തെ വായിലുള്ള മാംസം അവൾക്ക് കൊടുത്തു അവൾ അത് അവളുടെ വായിലിട്ട് കഴിച്ചു അതിനുശേഷം അവളുടെ പക്കൽ നിന്ന് അനാവശ്യ സംസാരങ്ങൾ ഉണ്ടായിട്ടില്ല
           
പരിപൂർണ്ണമായി നബിയുടെ സൃഷ്ടിപ്പിനോടും   സ്വഭാവത്തോടും  സാദൃശ്യമുള്ള മറ്റൊരു സൃഷ്ടിയും ഇല്ല
എന്നാൽ കുറഞ്ഞ രൂപത്തിൽ  നബിയോട് സാദൃശ്യമുള്ള ചില ആളുകൾ ഉണ്ടായിരുന്നു.
അവിടുത്തെ മകനായ ഇബ്രാഹിം(റ ). മകൾ ഫാത്തിമ(റ ). ഹസൻ ഹുസൈൻ (റ )ജാഫർ ബിൻ അബീത്വാലിബ് (റ )
സാഇബ് ബ്നു ഉബൈദ്(റ ). അബ്ദുള്ള ബ്നു ആമിർ ബ്ൻ  കരീസിൽ  അൽ അബ്ശമി. കാബിസ് ബിൻ റബീഅ്. അദ്ദേഹം ബസറക്കാരനാണ്. അദ്ദേഹത്തെ കാണുമ്പോൾഅനസ് (റ )  കരയും.  അബ്ദുല്ലാഹിബ്നു ഹാരിസ്(റ ).മുസ്‌ലിം ബ്നു മുഅത്തിബ് (റ ). അബ്ദുല്ലാഹിബ്നു അബീ ത്വൽഹ (റ )
നബി തങ്ങൾ കണ്ണായിൽ നോക്കുമ്പോൾ ചൊല്ലിയിരുന്ന ദിക്റുകൾ.
•الْحَمْدُ لِلَّهِ الَّذِي سَوَّى خَلْقِي فَعَدَلَهُ ، وصَوَّرَ صُورَةَ وَجْهِي فَحَسَّنَهَا، وَجَعَلَنِي مِنَ المسلمين
• الْحَمْدُ لِلَّهِ الَّذِي حَسَّنَ خَلْقِي وَخُلُقِي ، وَزَانَ مِنِّي مَا شَانَ مِنْ غَيْرِي ) .
•الْحَمْدُ لِلَّهِ ، اللَّهُمَّ كَمَا حَسَّنْتَ خَلْقِي فَحَسِّنْ خُلُقِي) "
Tags

Post a Comment

0 Comments

Ads Area