വീണ്ടും സ്വര്‍ണ വില 400 രൂപകുറഞ്ഞുകൊച്ചി: സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു. പവന് 27,520 രൂപയായി. പവന് 400 രൂപ ആണ് ഇന്ന് മാത്രം കുറഞ്ഞത്. വിപണിയില്‍ ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 50 രൂപ താഴ്ന്ന് 3,440 രൂപയായി. സെപ്റ്റംബറില്‍ പവന് 29,120 രൂപ വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡ് കുറിച്ചിരുന്നു.
അമേരിക്കയിലെ സാമ്പത്തിക വ്യാപാര യുദ്ധം കനക്കുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില
മാറ്റത്തിന്റെ കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.

Post a Comment

Previous Post Next Post
close