ഒക്ടോബറില്‍ ബാങ്കുകള്‍ക്ക് എട്ടുദിവസം അവധി;എടിഎമ്മുകളിൽ പണലഭ്യത കുറയാൻ സാധ്യത


ഉത്സവ മാസമായ ഒക്ടോബറിൽ രാജ്യത്തെ ബാങ്കുകൾക്ക് എട്ട് ദിവസമാണ് അവധി. ഒക്ടോബർ രണ്ടിലെ ഗാന്ധി ജയന്തി അവധി കഴിഞ്ഞതിനാൽ ഇനി ഏഴു ദിവസം ബാങ്കുകൾ തുറക്കില്ല. ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പടെയാണിത്. അതിനാൽ എടിഎമ്മുകളിൽ പണലഭ്യത കുറയാൻ സാധ്യത കണക്കാക്കി നേരത്തെതന്നെ കീശയിൽ കാശുറപ്പിക്കുന്നത് നല്ലതാണ്. ഏതൊക്കെ ദിവസമാണ് ബാങ്കുകൾക്ക് അവധിയെന്ന് നോക്കാം ഞായാറാഴ്ചയായതിനാൽ ഒക്ടോബർ ആറിന് ബാങ്കുകൾ തുറക്കില്ല. ദസറ പ്രമാണിച്ച് എട്ടിന് അവധിയാണ്. 12ാം തിയതി രണ്ടാം ശനിയാഴ്ചയുമാണ്. തുടർന്നുവരുന്ന ഒക്ടോബർ 13നും 20നും ഞായറാഴ്ചയാണ്. 26ന് നാലാം ശനിയാഴ്ചയുമാണ്. ഒക്ടോബർ 27നാകട്ടെ ദീപാവലിയും. ദുർഗാപൂജയോടനുബന്ധിച്ച് ബംഗാളിൽ ഒക്ടോബർ അഞ്ചുമുതൽ എട്ടുവരെ എസ്ബിഐ പ്രവർത്തിക്കില്ല. ആയുധപൂജയുടെ ഭാഗമായി തമിഴ്നാട്ടിൽ ഒക്ടോബർ ഏഴിനും ബാങ്ക് പ്രവർത്തിക്കില്ല. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 28നും 29നും ചില ബാങ്കുകൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 2-ഗാന്ധിജയന്തി 6-ഞായറാഴ്ച 12-രണ്ടാം ശനിയാഴ്ച 13-ഞായറാഴ്ച 20-ഞായറാഴ്ച 26-നാലാം ശനി 27-ഞായറാഴ്ച, ദീപാവലി.

Post a Comment

Previous Post Next Post
close