ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഇനി നാലുമണി വരെ; ദീര്‍ഘിപ്പിച്ചത് അരമണിക്കൂര്‍

തിരുവനന്തപുരം:

സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു. വൈകീട്ട് നാലുമണിവരെയാണ് ദീര്‍ഘിപ്പിച്ചത്. സാധാരണ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ 3.30 വരെയാണ്. അരമണിക്കൂര്‍ കൂടി ഗീര്‍ഘിപ്പിച്ച് സമയം ഏകീകരിക്കുകയാണ് നിലവില്‍ ചെയ്തത്.
ചൊവ്വാഴ്ച മുതലാണ് ദീര്‍ഘിപ്പിച്ച സമയം പ്രാബല്യത്തില്‍ വരിക. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. പൊതുമേഖലാബാങ്കുകളുടെ പ്രവര്‍ത്തനസമയം ഏകീകരിക്കുന്നതിനാണ് നടപടി.
ഉച്ചഭക്ഷണസമയം രണ്ടുമുതല്‍ രണ്ടരവരെയായി നിജപ്പെടുത്തുകയും ചെയ്തു. തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

Post a Comment

Previous Post Next Post
close