കളിയും ചിരിയുമായി വയോജന ദിനാചരണത്തിൽഅവർക്കൊപ്പം


  ചെമ്പിരിക്ക: ചെമ്പിരിക്ക,  നോർത്ത്  ചെമ്പിരിക്ക  എന്നീ അംഗൻവാടികൾ  ഫ്രെയിംസ്  ഓഫ്  ചെമ്പിരിക്കയുടെ സഹകരണത്തോടെ  നടത്തിയ  വയോജനദിനാചരണ  പരിപാടി ഫ്രെയിംസ്  ഓഫ്   ചെമ്പിരിക്ക ക്ലബ്ബിൽ വെച്ച് നടന്നു .പഴയ കാല ഓർമകൾ  പുതുക്കി  കൊണ്ടും  പുതു  തലമുറയ്ക്ക്   ഉപദേശങ്ങൾ നൽകിയും,  കളിയും  ചിരിയുമായി   വയോജന  ദിനം  ആഘോഷകരമാക്കി. ഫ്രെയിംസ്  ക്ലബ്  സെക്രട്ടറി നവാസ്  ചെമ്പിരിക്കയുടെ  അദ്ധ്യക്ഷതയിൽ   ഫ്രെയിംസ്  ക്ലബ്  പ്രവാസി  ലീഡർ മൊയ്‌ദീൻ  കുഞ്ഞി  ഉൽഘാടനം ചെയ്തു. യുവതലമുറയിൽ സമൂഹ നന്മ വളർത്തിയെടുക്കുവാൻ ക്ലബുകൾക്ക് കഴിയണം എന്ന് അദ്ദേഹം അഭിപ്രായപെട്ടു. സി ഡി സി  അംഗം  ഗംഗ  ശുചിത്വ അവലോകന വിവരണ ക്ലാസ്സിന് നേത്രത്വം നൽകി.
ചടങ്ങിൽ  നാരായണേട്ടനെയും CA അബ്ദുവിനെയും  ആദരിച്ചു.AK മുഹമ്മദ്,CH മുഹമ്മദ്,താരിസ  ടീച്ചർ,ബിന്ദുലേഖ  ടീച്ചർ,കാദർ  ഇരിക്കൂർ,അസ്മൽ,ഉനൈസ് എന്നിവർ  സംസാരിച്ചു.

രഞ്ജിനി  ടീച്ചർ സ്വാഗതവും  ജംഷീദ് നന്ദിയും  പറഞ്ഞു

Post a Comment

Previous Post Next Post
close