പ്രവാസമണ്ണിൽ തിരഞ്ഞെടുപ്പാവേശം അലതല്ലുന്നു; മംഗൽപാടി പഞ്ചായത്ത് കൺവെൻഷൻ ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.

ദുബൈ: മഞ്ചേശ്വരം മണ്ഡലം നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം പ്രവാസ മേഖലയിലും സജീവം.. യു ഡി എഫ് സ്ഥാനാർഥി എം.സി ഖമറുദ്ദീന്റെ വിജയത്തിന് വേണ്ടി മംഗൽപാടി പഞ്ചയത്ത് കെ എം സി സി ദുബായിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് കൺവെൻഷൻ ജനബാഹുല്യം കൊണ്ടും നേതൃ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ജില്ലാ കെ എം സി സി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉത്ഘാടനം ചെയ്ത കൺവെൻഷനിൽ മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി കെ അബ്ദുൽ ഖാദർ മൗലവി മുഖ്യപ്രഭാഷണം നടത്തി.. മഞ്ചേശ്വരം മണ്ഡലത്തിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവ് ഷെയ്ഖ് ആദം സാഹിബ്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മഹ്‌ശൂഖ് ഉപ്പള, മുംബൈ കെ.എം.സി.സി മുൻ പ്രസിഡന്റ് എം എ ഖാലിദ്, ഹനീഫ് ഗോൾഡ് കിങ്, മൊയ്‌ദീൻ പ്രിയ എന്നിവരെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു.
പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഇഖ്‌ബാൽ മണിമുണ്ട അധ്യക്ഷനായിരുന്നു, റസാഖ് ബന്ദിയോട് സ്വാഗതം പറഞ്ഞു.
ദുബൈ കെ എം സി സി ആക്ടിങ് ജനറൽ സെക്രട്ടറി മജീദ് മടക്കിമല, ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, നേതാക്കളായ എ.സി ഇസ്മായിൽ, അബ്ദുൽ ഖാദർ അരിപ്പാമ്പ്റ, അഫ്സൽ മെട്ടമ്മൽ, ഡോ.ഇസ്മായിൽ മൊഗ്രാൽ, അഷ്‌റഫ് പാവൂർ, ഇബ്രാഹിം ബേരികെ, അസീസ് ബള്ളൂർ, മുനീർ ബേരിക, സുബൈർ കുബണൂർ, മൻസൂർ മർത്യ, സൈഫുദ്ദീൻ മൊഗ്രാൽ, ആസിഫ് ഹൊസങ്കടി,
ജബ്ബാർ ബൈദല, ഖാലിദ് മള്ളങ്കൈ എന്നിവർ പ്രസംഗിക്കുകയും മുഹമ്മദ് കളായി നന്ദി പറയുകയും ചെയ്തു..

Post a Comment

Previous Post Next Post
close