ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഐഎംസിസിയുടെ സഹായ ഹസ്തം


മാസങ്ങളായി തൊഴിൽ പ്രതിസന്ധിയിലായ ദമ്മാമിലെ സ്വകാര്യ കമ്പനിയുടെ  ലേബർ ക്യാംപിലെ തൊഴിലാളികൾക്ക് ഐഎംസിസി ദമ്മാം കമ്മറ്റി ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകി. മാസങ്ങളായി ശമ്പളം മുടങ്ങിയവരും താമസ രേഖയുടെ കാലാവധി കഴിഞ്ഞവരും ലേബർ കോടതിയിൽ നൽകിയ കേസിന്റെ വിധി കാത്തിരിക്കുന്നവരും നാട്ടിൽ പോകാൻ പ്രയാസപ്പെടുന്നവരുമെല്ലാം ഉൾപ്പെടുന്ന നൂറിനടുത്ത് തൊഴിലാളികളാണ് ഈ ക്യാമ്പിലുള്ളത്. മലയാളികളുൾപ്പടെ വിവിധ സംസ്ഥാനക്കാരായ ഇന്ത്യക്കാരും, പാകിസ്ഥാൻ, നേപ്പാൾ, ഫിലിപ്പീൻസ് സ്വദേശികളും അറബ് വംശജരും ഇവരിലുൾപ്പെടും.
തൊഴിലാളികൾക്ക് അരിയും പലവ്യഞ്‌ജനങ്ങളുൾപ്പെടുന്ന സാധനങ്ങളുടെ കിറ്റുകൾ സൗദി ഐഎംസിസി ജനറൽ സെക്രട്ടറി ഹനീഫ് അറബി, സാമൂഹ്യ പ്രവർത്തകൻ ഷിബു കുമാർ എന്നിവർ ചേർന്ന് കൈമാറി. ഐഎംസിസി ഭാരവാഹികളായ ഖലീൽ ചട്ടഞ്ചാൽ, റാഷിദ് കോട്ടപ്പുറം, അബ്ദുൽ റസാഖ് പടനിലം, ഹാരിസ് ഏരിയാപ്പാടി, സാദിഖ് ഇരിക്കൂർ, മുഫീദ് കൂരിയാടൻ, ഷഫീഖ് ആലപ്പുഴ, ഇബ്രാഹിം കുഞ്ഞി ആലമ്പാടി, ഓസി. നവാഫ്, കബീർ എസ്എ, മുസ്തഫ ചൂരി, തുടങ്ങിയവർ നേതൃത്വം നൽകി. സമാനമായ പ്രതിസന്ധിയിലുള്ള മറ്റു ക്യാമ്പുകളിലും സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് ഐഎംസിസി പ്രവിശ്യ കമ്മറ്റിയെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post
close