ഗതാഗത നിയമലംഘനം; പിഴയടയ്ക്കാന്‍ പുതിയസംവിധാനവുമായി കേരളാപൊലീസ്കൊച്ചി: ഗതാഗതനിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചതോടെ കയ്യില്‍ പണം സൂക്ഷിക്കാത്തവര്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് കേരളാ പൊലീസ്. പണമില്ലാത്തവര്‍ക്ക് എടിഎം കാര്‍ഡുപയോഗിച്ച്
പിഴയൊടുക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 1000 പിഒഎസ് മെഷീനുകള്‍ കേരളാ പൊലീസിന് നല്‍കും. ഇതിലൂടെ അടയ്ക്കുന്ന പിഴത്തുക തത്സമയം ബാങ്കുവഴി ട്രഷറിയില്‍ എത്തും. നവംബര്‍ ഒന്നുമുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

Post a Comment

Previous Post Next Post
close