ദേശീയ പാതയിലൂടെ കാര്‍ ഓടിക്കുന്നതിനിടയിൽ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് സുഹൃത്തുക്കള്‍; ഇരുവര്‍ക്കും ആറ് മാസം തടവ് വിധിച്ച്‌ കോടതി

മാഡ്രിഡ്: സ്പാനിഷ് മോട്ടോര്‍വേയിലൂടെ വാഹനമോടിക്കുന്നതിനിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാമുകി കാമുകന്മാര്‍ക്ക് ആറ് മാസത്തെ തടവുശിക്ഷ. സെഗോവിയ പ്രവിശ്യയിലെ വില്‍കാസ്റ്റിനടുത്ത് എപി-6 മോട്ടോര്‍വേയുടെ മധ്യ പാതയിലാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ മറ്റൊരു വാഹനത്തില്‍ പോകുകയായിരുന്ന ആള്‍ മൊബൈലില്‍ പകര്‍ത്തിയത്. നഗ്നയായ യുവതി പങ്കാളിയുടെ മടിയില്‍ ഇരിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇരുവരേയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെ കാമുകന്‍ തന്റെ തെറ്റ് സമ്മതിക്കുകയും കാമുകിയുടെ പേരും വിവരങ്ങളും പൊലീസിന് കൈമാറുകയും ചെയ്തു.

രണ്ടുവര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്നും ഇരുവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനമോടിക്കുന്നതിനിടയ്ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് റോഡിലൂടെ വാഹനമോടിച്ച്‌ വരുന്ന മറ്റുള്ളവരുടേയും ജീവനെ അപകടത്തിലാക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് സെഗോവിയയിലെ ജഡ്ജി പറഞ്ഞു. വാഹനമോടിക്കുന്നയാള്‍ അശ്രദ്ധമായി വാഹനമോടിച്ചുവെന്നും അയാളുടെ പങ്കാളി തന്നെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. കേസ് വിചാരണയ്ക്ക് പോകുന്നതിനുമുമ്ബ് ഇരുവര്‍ക്കും ഒമ്ബത് മാസത്തെ തടവ് ശിക്ഷയ്ക്ക് ആവശ്യപ്പെടുകയും ചെയ്തു.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ തുടങ്ങിയതോടെയാണ് പൊലീസ് ഇതിനെക്കുറിച്ച്‌ അന്വേഷിച്ചത്. 32 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയായിരുന്നു ഇത്. തുടര്‍ന്ന് ട്രാഫിക് ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഡ്രൈവറെ കണ്ടെത്തുകയും ചെയ്തു. മാഡ്രിഡ് പ്രവിശ്യയിലാണ് ഇവര്‍ താമസിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ തടവും 500 യൂറോ പിഴയുമാണ് സാധാരണയായി ശിക്ഷ നല്‍കാറ്.

Post a Comment

Previous Post Next Post
close