ബീഫ് കറി വിറ്റതിന് മൂവാറ്റുപുഴയില്‍ തട്ടുകട ഉടമയ്ക്കും തൊഴിലാളിക്കും നേരെ ആര്‍.എസ്.എസ് ആക്രമണം


മൂവാറ്റുപുഴ: ബീഫ് കറി വിറ്റതിന് മൂവാറ്റുപുഴയില്‍ തട്ടുകട ഉടമയെയും തൊഴിലാളിയെയും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ തൊഴിലാളി സോനു ടോമിയെ (19) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടമ രാജുവിനും പരിക്കേറ്റു.

വാഴക്കുളത്ത് കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന അരുണ്‍ ശ്രീധരനാണ് ആക്രമണം നടത്തിയത്. അയാള്‍ക്കെതിരെ വാഴക്കുളം പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി എട്ടോടെ വാഴക്കുളം കല്ലൂര്‍ക്കാട് കവലയിലാണു സംഭവം നടന്നത്.


ഇവിടെയുള്ള തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ അരുണിന് കപ്പയും ബീഫും നല്‍കിയപ്പോഴായിരുന്നു ആക്രമണം. ബീഫ് വില്‍ക്കരുതെന്ന് പറഞ്ഞുകൊണ്ട് സോനുവിന്റെ തലയ്ക്കു പാത്രം കൊണ്ട് അടിക്കുകയായിരുന്നു.
പിടിച്ചുമാറ്റാനെത്തിയ കടയുടമ രാജുവിനും മര്‍ദ്ദനമേറ്റു. നാട്ടുകാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും അരുണ്‍ രക്ഷപ്പെട്ടു. പിന്നീട് ആര്‍.എസ്.എസുകാര്‍ കടയിലെത്തി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.


ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വാഴക്കുളത്ത് പ്രതിഷേധ പ്രകടനം നടത്തി.

Post a Comment

Previous Post Next Post
close