കളിക്കുന്നതിനിടെ വഴക്കിട്ടു; രണ്ടര വയസ്സുകാരിയെ മുത്തശ്ശി ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും എറിഞ്ഞു കൊലപ്പെടുത്തി
മുംബൈ:
രണ്ടരവയസ്സുകാരിയെ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശി റുക്‌സാന ഉബൈദുള്ള (50) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മ. ഇജാസ് അന്‍സാരിയുടെ മകള്‍ ജിയ അന്‍സാരിയാണ് കൊല്ലപ്പെട്ടത്.
ലാദ് പ്രദേശത്ത് ശനിയാഴ്ചയായിരുന്നു സംഭവം. ഫ്‌ളാറ്റില്‍ ആരും ഇല്ലാതിരുന്ന സമയത്ത് അടുക്കളവശത്തെ ജനാലയിലൂടെ ജിയയെ ഇവര്‍ പുറത്തേക്ക് എറിയുകയായിരുന്നു. വീട്ടിലെത്തിയ മാതാപിതാക്കള്‍ ജിയയെ കാണാത്തതുടര്‍ന്ന നടത്തിയ തെരച്ചിലിലാണ് സ്വിമ്മിംങ് പൂളിന് അടുത്തായി ജിയ മരിച്ചുകിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ അറിയിച്ചു. കളിക്കുന്നതിനിടെ താഴെ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ റുക്‌സാനയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ. കൊല്ലപ്പെട്ട ജിയയുടെ അച്ഛന്‍ റുക്‌സാനയുടെ ദത്തു പുത്രനാണ്. ഇയാളെ കൂടാതെ മറ്റൊരു മകളും ഇവര്‍ക്കുണ്ട്. മകളും മകളുടെ കുട്ടിയും ഇവര്‍ക്കൊപ്പമാണ് താമസം. കളിക്കുന്നതിനിടെ മകളുടെ കുട്ടിയും ജിയയും തമ്മില്‍ വഴക്കിടാറുണ്ട്. ഇതാണ് ജിയയെ കൊല്ലാന്‍ കാരണം.
കുട്ടിയെ കൊല്ലുമെന്ന് ഇതിനു മുന്‍പും ഇവര്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഇവര്‍ക്ക് മേല്‍ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. ഇവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും


Post a Comment

Previous Post Next Post
close