കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളില്‍ വ്യത്യസ്ഥനായി ശങ്കര്‍ റൈ; പത്രിക സമര്‍പ്പിച്ചത് ക്ഷേത്ര ദര്‍ശനത്തിന് ശേഷം ; പൂജയ്ക്ക് പണം നല്‍കിയത് സഖാക്കള്‍കാസര്‍ഗോട്ടെ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത് ക്ഷേത്രത്തില്‍ പോയി പൂജ നടത്തിയ ശേഷം. സിപിഎം ജില്ലാ കമ്മറ്റി അംഗവും കര്‍ഷക സംഘം കുമ്പള ഏരിയ പ്രസിഡന്റുമായ ശങ്കര്‍ റേ രാവിലെ മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്ര സന്ദര്‍ശനം നടത്തി പ്രസാദം വാങ്ങിയ ശേഷമാണ് പത്രിക സമര്‍പ്പണത്തിന് ഒരുങ്ങിയത്. ക്ഷേത്രത്തില്‍ പൂജയ്ക്കുള്ള പണം നല്‍കിയത് സഖാക്കളായിരുന്നുവെന്ന് ശങ്കര്‍ റേ പറഞ്ഞു. മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെത്തി പൂജാരിയെ കണ്ട് ഉദയാസ്തമയ പൂജ നടത്തിയ ശേഷം വാങ്ങിയ പ്രസാദം പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുകയും ചെയ്തു.
ശേഷമാണ് പത്രിക സമര്‍പ്പണത്തിനുള്ള ഒരുക്കത്തിനായി വിദ്യാനഗറിലെ സിപിഎം ഓഫീസിലേക്ക് പോയത്. പൂജ നടത്തി പ്രാര്‍ത്ഥിച്ച് പത്രിക നല്‍കുന്ന ആദ്യ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായിരിക്കും താനെന്ന് ശങ്കര്‍റേ പറഞ്ഞു. സിപിഎം തനിക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കുന്നുണ്ടെന്നും താന്‍ വിശ്വാസിയാണെന്നും അതിന് പാര്‍ട്ടി വിലക്കില്ലെന്നും ശങ്കര്‍ റേ പറഞ്ഞു.


Post a Comment

Previous Post Next Post
close