ഗാന്ധിജയന്തിദിനത്തില്‍ പഞ്ചായത്ത് പരിസരവും കൃഷി ഭവന്‍ പരിസരവും ശുചീകരിച്ചു


പുത്തിഗെ:
കട്ടത്തടുക്ക കൈരളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പഞ്ചായത്ത് പരിസരവും കൃഷിഭവന്‍ ശുചീകരിച്ചു. കൃഷി ഓഫീസര്‍ അംഷീന ഉദ്ഘാടനം ചെയ്തു.
പ്രവാസികാര്യ അധ്യക്ഷന്‍ റാസി ഖൈസര്‍ കയ്യംകൂടല്‍ അധ്യക്ഷത വഹിച്ചു. റഫീഖ് അംഗഡിമുഗര്‍, നസീര്‍ പുത്തിഗെ, വിനീത്, സുല്‍ഫിക്കര്‍ അലി സൗദി, ജമാല്‍ ദുബായ്, അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മനാഫ്, റസാഖ് മാസ്റ്റര്‍, അബ്ദുല്‍ അസീസ് , ആരിഫ് ഷറഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post
close