Ads Area

കഴുത്തറ്റം വെള്ളത്തിൽ കിടന്നവരെ നോക്കി പല്ലിളിച്ചവർക്ക് കേരളം മറുപടി നൽകി

  ✍ബദറുദ്ദീൻകറന്തക്കാട്
ബി.ജെ.പി എന്ന പാർട്ടി കേരളത്തിൽ വേണ്ട എന്ന് മതേതര വിശ്വാസികൾ തീരുമാനിച്ചുറച്ച വിധിയെഴുത്ത് എം സി ഖമറുദ്ദീനെ തുണച്ചു,                  UDF മഞ്ചേശ്വരത്ത് നടത്തിയ കേഡർ പ്രവർത്തനം എല്ലാ കപട നീക്കങ്ങളുടെയും മുനയൊടിച്ചു,      സ്വന്തം പ്രസ്ഥാനത്തിന്റെ വോട്ടുകൾ മറിച്ച് സമ്മാനിച്ച് ഫാസിസത്തിന്റെ വേരുറപ്പിച്ചു കൊടുക്കുവാൻ പോലും ചിലർ കാണിച്ച മഹാമനസ്കതയെ മതേതര മൂല്യത്തിന് വില കൽപ്പിക്കുന്ന ഈ മണ്ണിലെ പൊതു സമൂഹം നിഷ്ഫലമാക്കിക്കളഞ്ഞ തെരഞ്ഞെടുപ്പുകൂടിയാണ് മഞ്ചേശ്വരത്ത് കണ്ടത്,                 
  UDF ഇന്റ വിജയത്തിനായി പ്രവർത്തനം കൊണ്ടും ശബ്ദം കൊണ്ടും എഴുത്തുകൊണ്ടും കൂട്ടു നിന്നവർക്ക് ഏറേ അഭിമാനിക്കാവുന്ന നേട്ടമാണിത്,     ആവേശ രാഷ്ട്രീയം കൊണ്ടും മതഭ്രാന്ത് കൊണ്ടും കേരളത്തിലെ മതേതര വിശ്വാസികളുടെ നെഞ്ചിൽ കയറിപ്പറ്റാനാവില്ലെന്നും വിദ്യാസമ്പന്നരായ കേരളീയർക്കിടയിൽ ജാതിക്കാർഡിന് വലിയ വിലയില്ലെന്നും BJP ക്ക് ഒരിക്കൽ കൂടി കേരള മണ്ണ് മനസ്സിലാക്കിക്കൊടുത്തു,            
ഏത് മതങ്ങൾക്കും ഏത് രാഷ്ട്രീയങ്ങൾക്കും അപ്പുറത്താണ് ഈ മണ്ണിന്റെ മനുഷ്യസ്നേഹം എന്ന് തെളിയിക്കാൻ പ്രളയജലത്തിലേക്ക് ഒന്നായ് എടുത്ത് ചാടിയ കേരള ജനതയെ നോക്കി പല്ലിളിച്ച BJP യെന്ന കപട മുഖത്തിന് കേരള മക്കൾ നൽകിയ മറുപടി കൂടിയായി ഈ ഇടക്കാല തെരഞ്ഞെടുപ്പ് എന്നത് മതേതര കക്ഷികൾക്ക് ആശ്വസിക്കാം
Tags

Post a Comment

0 Comments

Ads Area