കുറ്റപത്രം വൈകുന്നു ; പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി

തിരുവനന്തപുരം:
പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. ശിവരഞ്ജിത്തും നസീമും പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പരീക്ഷാ ക്രമക്കേട് കേസിലും അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതോടെയാണ് പ്രതികള്‍ ജയില്‍ മോചിതരായത്.
പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയിലാണ് ശിവരഞ്ജിത്തും നസീമും ഉള്‍പ്പടെയുള്ളവര്‍ ക്രമക്കേട് കാണിച്ചത്. പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ശിവരഞ്ജിത്തും നസീമും അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. പരീക്ഷാ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്.
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പിഎസ്സി തട്ടിപ്പ് കേസും പുറത്തുവന്നത്. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ശിവരഞ്ജിത്ത് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്കുമായിരുന്നു.


Post a Comment

Previous Post Next Post
close