തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ആശ്വാസമേകിഏവര്‍വാടി, രാമേശ്വരം ട്രെയ്ന്‍ യാത്ര തുടങ്ങി


തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ആശ്വാസം നല്‍കി ഏര്‍വാടി - രാമേശ്വരം റൂട്ടില്‍ ഇന്ത്യന്‍ റെയില്‍വേ അനുവദിച്ച നേരിട്ടുള്ള ട്രെയ്ന്‍ സര്‍വ്വീസ് തുടങ്ങി.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഏര്‍വാടിയിലേക്കും രാമേശ്വരത്തേക്കും പോകാന്‍ റെയില്‍വേ നേരിട്ട് ട്രെയ്ന്‍ അനുവദിച്ചു. ആഴ്ചയില്‍ ഒരി ദിവസമാണ് സ്‌പെഷ്യല്‍ ട്രെയ്ന്‍ അനുവദിച്ചത്. രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സ്‌പെഷ്യല്‍ ട്രെയ്ന്‍ യാത്രക്കാരില്ലെന്ന് പരഞ്ഞ് 2 മാസം കൊണ്ട് റെയില്‍വേ റദ്ദ് ചെയ്തിരുന്നു. ഈ റൂട്ടില്‍ തിരക്ക് പരിഗണിച്ചാണ് ഇപ്പോള്‍ പുതിയ നീക്കം. 2019 ഒക്ടോബര്‍ 14, 21, 28 തിയ്യതികളിലാണ് ട്രെയ്ന്‍ രാമേശ്വരത്തേക്ക് യാത്ര നടത്തുക. തിങ്കളാഴ്ച രാത്രി 8.10 ന് തൃശ്ശൂരുനിന്നും പുറപ്പെടുന്ന ട്രെയ്ന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.38 രാമനാഥപുരത്തും (ഏര്‍വാടി), 6.38 ന് രാമേശ്വരത്തും എത്തും. (ഏര്‍വാടി ദര്‍ഗയിലേക്ക് രാമനാഥപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വെറും മുക്കാല്‍ മണിക്കൂര്‍ മാത്രം)
തിരിച്ച് കേരളത്തിലേക്കുള്ള ട്രെയ്ന്‍ 2019 ഒക്ടോബര്‍ 15, 22, 29 തിയ്യതികളിലാണ്. ചൊവ്വാഴ്ച രാത്രി 8.55 ന് രാമേശ്വരത്തുനിന്നും 9.55 ന് രാമനാഥപുരത്തുനിന്നും (ഏര്‍വാടി) പുറപ്പെടുന്ന ട്രെയ്ന്‍ ബുധനാഴ്ച രാവിലെ 8.30 ന് തൃശ്ശൂരിലെത്തും. എറണാകുളത്തു നിന്നാണ് ട്രെയ്‌നിന്റെ തുടക്കം. എറണാകുളം, ആലുവ, പാലക്കാട് എന്നീ സ്റ്റോപ്പുകളാണ് കേരളത്തിലുള്ളത്. ഒരു ദിവസം കൊണ്ട് പോയിവരാമെന്നുള്ളതാണ് ഈ ട്രെയ്‌നിന്റെ ഏറ്റവും വലിയ പ്രത്യേകത.
പോകാന്‍ 21, 28 തിയ്യതികളിലും വരാന്‍ 15, 22, 29 തിയ്യിതികളിലും മാത്രമേ ഇപ്പോള്‍ സീറ്റുകള്‍ ഒഴിവുള്ളൂ.
തൃശ്ശൂര്‍ മുതല്‍ രാമനാഥപുരം വരെയുള്ള ചാര്‍ജ്ജ് സ്ലീപ്പര്‍ 375 രൂപയും ത്രീഎസി 1050 രൂപയുമാണ്. തിരിച്ചും ഇതേ ചാര്‍ജ്ജ് തന്നെയാണ്. പുതിയ റൂട്ടായ പൊള്ളാച്ചി വഴിയാണ് ട്രെയ്ന്‍ എന്നതിനാല്‍ വളരെ വേഗത്തില്‍ പോകാനും വരാനും സാധിക്കുന്നു. തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും ഈ സൗകര്യം വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് ഓര്‍മപ്പെടുത്തുന്നു.

Post a Comment

Previous Post Next Post
close