ദുബായ് തൃക്കരിപ്പൂർ മുസ്ലിം ജമാഅത്ത് സ്വീകരണം നൽകി


ഹൃസ്വ സന്ദർശനാർത്ഥം ദുബായിൽ എത്തിയ
"മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജ്" ആൻറ് മുനവ്വിർ എഡ്യൂക്കേഷണൽ സെന്റർ കമ്മിറ്റി പ്രസിഡന്റ് ജനാബ്; അഷ്‌റഫ്‌ ഹാജി ഒളവറ,  ജന. സെക്രട്ടറി ജനാബ്; മുത്തലിബ്.വിപി എന്നിവർക്ക് വിപുലമായ സ്വീകരണ പരിപാടി ഒരുക്കി. ഡിറ്റിഎംജെ ദുബായി,     അജ്‌മാൻ കമ്മിറ്റികൾ സംയുക്തമായി നോവെൽറ്റി റെസ്റ്റാറന്റിൽ വെച്ച് വിപുലമായ സ്വീകരണ പരിപാടി സംഘടിപ്പിച്ചു.   ഡിറ്റിഎംജെ പ്രസിഡന്റ് സി ഹാമിദ്ന്റെ അധ്യക്ഷതയിൽ ഖലീലുൽ റഹ്മാൻ കാഷിഫി ഉൽഘാടനം ചെയ്തു.  
   മുനവ്വിർ പ്രഡിഡന്റ് അഷ്‌റഫ്‌ ഹാജിക്ക്‌ ദുബായ് കമ്മിറ്റിയുടെ സ്നേഹോപകാരം സി.ഹാമിദ്,  അജ്‌മാൻ കമ്മിറ്റിയുടെ സ്നേഹോപകാരം ടിപി. അബുബക്കർ ഹാജി എന്നിവരും, 
മുനവ്വിർ ജനറൽ സെക്രട്ടറി വിപി. മുത്തലീബ്ന്ന് ദുബായ് കമ്മിറ്റികുവേണ്ടി സി.സുബൈർ, അജ്‌മാൻ കമ്മിറ്റിക് വേണ്ടി സി. മുജീബ് എന്നിവരും സ്നേഹോപകരം നൽകി ആദരിച്ചു. 
സി.അബ്ദുൾ റഹിം, ടിപി. അബുബക്കർ ഹാജി, എൻ പി ഹമീദ്, സലാം തട്ടാനിച്ചേരി, സി. മുജീബ്, എൻപി.സുനീർ, ഷഹനാസലി, ടി.മുഹമ്മദലി, എം. അബ്ദുൾ സലാം, വിപിപി. ഇസ്മായിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു, അഷ്‌റഫ്‌ ഹാജി, വിപി. മുത്തലിബ് എന്നിവർ മറുപടി പ്രസംഗം നടത്തി.,  ജന. സെക്രട്ടറി മുഹമ്മദ്‌ സഹീർ.യുപി സ്വാഗതവും നിസാർ എൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
close