കോണ്‍ഗ്രസിന്റെ ശിരസില്‍ ചവിട്ടി ഈ.കെ സമസ്ത;ആര്‍എസ്എസിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്ന് സുപ്രഭാതംകോഴിക്കോട്:
അമിത്ഷാക്കെതിരെ മിണ്ടാനാകാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന്  ഇ കെ വിഭാഗം സുന്നികള്‍. ആര്‍ എസ് എസിനെതിരെ പ്രതിരോധമുയര്‍ത്താന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും ലീഗനുകൂല ഇ കെ വിഭാഗം പറയുന്നു.
മുഖപത്രമായ 'സുപ്രഭാത'ത്തിലൂടെയാണ് ഇ കെ  വിഭാഗം കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരിക്കുന്നത്. പൗരത്വപ്രശ്നം, കശ്മീര്‍ വിഷയം എന്നിവയിലെല്ലാം നിലപാടില്ലാത്തവരായി കോണ്‍ഗ്രസ് മാറിയെന്ന അഭിപ്രായവും ഇതിലുണ്ട് .
''കോണ്‍ഗ്രസിന്റെ ശിരസില്‍ ചവിട്ടി ആര്‍ എസ് എസിന്റെ ഗാന്ധി പ്രഘോഷണം' എന്ന ശീര്‍ഷകത്തില്‍ വെള്ളിയാഴ്ചത്തെ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലാണ് കോണ്‍ഗ്രസിനെതിരായ നിശിതമായ വിമര്‍ശനം.
മുഖപ്രസംഗത്തില്‍ നിന്ന്:''ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറേക്കൂടി ക്രിയാത്മകമായി പ്രവര്‍ത്തിച്ചേ പറ്റൂ. ആര്‍ എസ് എസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരെ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല. മുതലാഖിലും കശ്മീരിനെ വിഭജിക്കുന്നതിലും അവര്‍ ആ നയം തുടര്‍ന്നു.
 അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റര്‍  രാജ്യമൊട്ടാകെ വ്യാപിക്കുമെന്ന്  പറയുന്ന അമിത്ഷാക്കെതിരെ ഒരക്ഷരം കോണ്‍ഗ്രസ് നേതാക്കള്‍ ഉരിയാടിയിട്ടില്ല. പൗരത്വ രജിസ്റ്റര്‍ മുസ്ലിംങ്ങളെ പുറന്തള്ളുന്ന പദ്ധതിയാണെന്ന് ഉറക്കെ പറയാന്‍ മതനിരപേക്ഷ കക്ഷിയെന്ന് ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസിനാകുന്നില്ല'; മുഖ പ്രസംഗം പറയുന്നു

Post a Comment

Previous Post Next Post
close