രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നത് ബിജെപി


രാജ്യത്ത് ഏറ്റവും രൂക്ഷമായ പത്തില്‍ ആറ് സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത് ബിജെപിആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബിജെപി നേരിട്ട് ഭരണം നടത്തുന്നതോ സഖ്യ കക്ഷികളുമായിച്ചേര്‍ന്ന് ഭരണം നടത്തുന്നതോ ആയ സംസ്ഥാനങ്ങള്‍ ആണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍. ബിസിനസ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ സി.എം.ഐ.ഇയാണ് പഠനം നടത്തിയത്. കണക്കുകള്‍ പരിശോധിക്കാം. ത്രിപുര,ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊഴിലില്ലായ്മയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഭരണ സിരാ കേന്ദ്രമായ ഡല്‍ഹിയും തൊഴില്‍ ഇല്ലായ്മയില്‍ പിന്നില്‍ അല്ല. ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ഉള്ളത്. 31.2 ശതമാനമാണ് ത്രിപുരയിലെ തൊഴിലില്ലായ്മ നിരക്ക്. ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ 20.4 ശതമാനം, 20.3 ശതമാനംഎന്നിങ്ങനെയാണ് തൊഴിലില്ലായ്മാ നിരക്ക്. ദേശീയ ശരാശരി 8.18 ശതമാനം ആണെന്ന് ഓര്‍ക്കണം.ഹിമാചല്‍ പ്രദേശില്‍ 15.6ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക് എങ്കില്‍ പഞ്ചാബില്‍ ഇത് 11.1 ശതമാനമാണ്. Also Read:- ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മാ നിരക്ക് കുറവാണ്. 3.3 ശതമാനം, 1.8 ശതമാനം എന്നിങ്ങനെയാണ് തൊഴിലില്ലായ്മാ നിരക്ക്. അതേ സമയം കേരളത്തിലും ആന്ധ്രാ പ്രദേശിലും ഇത് 5.4 ശതമാനമാണ് എന്നതും ശ്രദ്ധേയമാണ്. L

Post a Comment

Previous Post Next Post
close