Ads Area

നഗരസിരാകേന്ദ്രം വാഴുന്ന തമ്പ്രാക്കൾ മധൂർ പഞ്ചായത്തിനെക്കുറിച്ച് ഒന്ന് പഠിക്കുമോ ?


ബദ്റുദ്ദീൻ കറന്തക്കാട്                
വരുമാനം കൊണ്ടും തലയെടുപ്പു കൊണ്ടും ഏറേ സമ്പന്നമായ കാസറഗോഡ് നഗരസഭ,                 പക്ഷേ കെടുകാര്യസ്ഥതയുടെ പര്യായമായി ഈ നഗരസഭയെ മാറ്റിയ ഭരണ വർഗ്ഗങ്ങളും അധികാരി വർഗ്ഗങ്ങളും തൊട്ടടുത്ത പ്രദേശത്തെ മധൂർ പഞ്ചായത്തിന്റെ പ്രവർത്തനം ഒരു പഠന വിഷയമാക്കുമോ ?                       വരുമാനത്തിൽ ഏറേ പിന്നിലാണെങ്കിലും പൊതു സേവന കാര്യത്തിൽ ഏറേ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത മധൂർ പഞ്ചായത്തിന്റെ പ്രവർത്തനത്തിൽ നിന്ന് ഏറേ പാഠമുൾക്കൊള്ളാനുണ്ട്,                ഒരൊറ്റ ദിവസം കൊണ്ട് സീതാംഗോളിയിൽ ഒരു മാർബിൾ ഷോറൂമിന് ലൈസൻസ് അനുവദിച്ചു തന്ന ഉദ്യോഗസ്ഥർ പിന്നീട് പല അവസരത്തിലും അധികാരം എങ്ങിനെ വിനിയോഗിക്കണമെന്ന് കാട്ടിത്തന്നു കൊണ്ട് അൽഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു,          ഇന്നലെ(ശനിയാഴ്ച) ഉച്ചയ്ക്ക് ഒരു അനാദബാലികയുടെ ഒരു പേപ്പർ ശെരിപ്പെടുത്താൻ മധൂർ പഞ്ചായത്ത് ഓഫീസിലേക്ക് ചെന്ന എന്നെ പ്രസിഡണ്ട് സ്ഥാനത്തിരിക്കുന്ന മഹതി ശെരിക്കും ഞെട്ടിച്ചു കളഞ്ഞു,                   നഗര സഭയിലേക്ക് ഒരു കാര്യത്തിന് ചെന്നാൽ പല പല കാരണങ്ങൾ പറഞ്ഞ് കൊണ്ട് "കുര"യുടെ അകമ്പടിയോടെ നാളെ വാ നാളെ വാ എന്ന പതിവ് പല്ലവി പാടുന്ന അധികാരി വർഗ്ഗത്തിനും ഒന്ന് മുഖം കാണിക്കാൻ ചെന്നാൽ അർഹിക്കാത്തത് കിട്ടിയ അൽപ്പന്റെ ധാർഷ്ഠ്യം കാട്ടുന്ന ഭരണ വർഗ്ഗത്തിനും നല്ല പാഠം പടിക്കാൻ മറ്റൊരിടം തേടേണ്ടാത്ത പ്രവർത്തനമാണ് മധൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായത്,      ചൂരിയിലെ സഹോദരിമാരായ രണ്ട് അനാദ കുട്ടികളുടെ സ്കോളർഷിപ്പിനു വേണ്ടിയുള്ള ചില പേപ്പർ ശെരിപ്പെടുത്താനായി ഞങ്ങൾ പ്രസിഡന്റിനെ സമീപിച്ചു , സ്കൂളിൽ നിന്ന് കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഫോം ഇല്ലാത്തത് കാരണം പ്രസിഡന്റിന്റെ സൈൻ ലെഭിക്കുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു,    പക്ഷേ ആ അപേക്ഷയിലെ വിവരങ്ങൾ വായിച്ച ആ മഹതി(പ്രസിഡന്റ്) നിയമത്തിനപ്പുറത്ത് നിന്നു കൊണ്ട് ഒരു "അമ്മ" യുടെ കാരുണ്യം ചൊരിയുന്ന കാഴ്ചയ്ക്കാണ് ഞങ്ങൾ സാക്ഷായായത്,   തിങ്കളാഴ്ച സ്കൂൾ ഡീറ്റൈൽ വെച്ച് അപേക്ഷ നൽകിയാൽ മതിയെന്നുള്ള നിർദ്ദേശത്തോടെ  ഞങ്ങളോട് അൽപ്പം കാത്തിരിക്കാൻ പറഞ് സ്വന്തം ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു പോയി ആ കുട്ടികൾക്ക് വേണ്ട പേപ്പർ ശെരിപ്പെടുത്തി അരമണിക്കൂർ കൊണ്ട് സൈൻ ചെയ്ത് തന്ന് ഞങ്ങളെ ശെരിക്കും അൽഭുതപ്പെടുത്തിക്കളഞ്ഞു, ചിലരുടെ താൽപ്പര്യ സംരക്ഷണത്തിന്റെ ഭാഗമായി ഈ കുറിപ്പ് വിമർശ്ശിക്കപ്പെട്ടേക്കാം പക്ഷേ യാഥാർത്ഥ്യം തിരിച്ചറിയുന്ന വിവേകശാലികൾക്കും അനുഭവസ്ഥർക്കും കാര്യം ഗ്രഹിക്കാനാവുമെന്നുറപ്പുണ്ട്,         പണവും പ്രശസ്തിയും പ്രതാപവും ഏറെയുണ്ടായിട്ടു കാര്യമില്ല ഉള്ളത് കൊണ്ട് ആഘോഷമാക്കാനുള്ള കഴിവും വിവേകവും പക്വതയും നല്ലൊരു മനസ്സുമാണ് ഭരിക്കുന്നവർക്കും അധികാരത്തിലിരിക്കുന്നവർക്കും വേണ്ടതെന്ന് പ്രവൃത്തി കൊണ്ട് കാട്ടിത്തരുന്ന മധൂർ പഞ്ചായത്തിന്റെ ഓഫീസ് പ്രവർത്തനത്തെക്കുറിച്ചും ഭരിക്കേണ്ടവർക്കുണ്ടാവേണ്ട ഗുണത്തെക്കുറിച്ചും നഗരം അടക്കി വാഴുന്ന തമ്പ്രാക്കൾ ഒന്ന് പഠിക്കാൻ തയ്യാറാവുക.
Tags

Post a Comment

0 Comments

Ads Area