കൂടത്തായി കൂട്ടക്കൊലക്കേസ്: പ്രതി ജോളിക്കായി ഹാജരാവാന്‍ സമ്മതം പ്രകടിപ്പിച്ച്‌ അഡ്വക്കേറ്റ് ബി എ ആളൂര്‍
കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിക്കായി ഹാജരാവാന്‍ സമ്മതം പ്രകടിപ്പിച്ച്‌ വിവാദ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വക്കേറ്റ് ബി എ ആളൂര്‍. ജോളിക്കായി തന്നെ ആരോ വിളിച്ചതായാണ് ആളൂരിന്റെ പക്ഷം.
സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായി രംഗപ്രവേശം ചെയ്തതോടെയാണ് ആളൂര്‍ കുപ്രസിദ്ധനാകുന്നത്.
ജിഷ കൊലക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാം, പള്‍സര്‍ സുനി തുടങ്ങിയ ക്രിമിനലുകള്‍ക്ക് വേണ്ടി ആളൂര്‍ ഹാജരായിരുന്നു. ഇപ്പോള്‍ ജോളിയുടെ കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പനയില്‍ നിന്നും ദുബായില്‍ നിന്നും തനിക്ക് കോളുകള്‍ വന്നതായാണ് ആളൂര്‍ പറയുന്നത്. എത്ര പണം മുടക്കാനും തങ്ങള്‍ തയ്യാറാണെന്ന് വിളിച്ചവര്‍ പറഞ്ഞതായും ആളൂര്‍ പറയുന്നു.

Post a Comment

Previous Post Next Post
close