ഇന്ന് നിശബ്ദ പ്രചാരണം; നാളെ വിധിയെഴുത്ത്:വോട്ട് ചോര്‍ച്ചകള്‍ പരിഹരിക്കാനുളള തീവ്രശ്രമത്തിൽ മൂന്ന് മുന്നണികളുംനാളെ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമായതിനാല്‍ വോട്ട് ചോര്‍ച്ചകള്‍ പരിഹരിക്കാനുളള തീവ്രശ്രമത്തിലാണ് മൂന്ന് മുന്നണികളും.
20 മാസത്തെയ്ക്കുമാത്രമുള്ള തിരഞ്ഞെടുപ്പാണെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ശക്തി തെളിയിക്കാനുള്ള അവസരമായിട്ടാണ് മുന്നണികള്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ നാലും യു.ഡി.എഫിന്റെ മണ്ഡലമാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ സിസ്റ്റിംഗ് സീറ്റായ പാലയിലെ തോല്‍വിക്ക് തിരിച്ചടി നല്‍കാനാണ് യു.ഡി.എഫിന്റെ ശ്രമം.
പാല ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ വലിയ പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. സിറ്റിങ് സീറ്റായ അരൂരിന് പുറമെ വട്ടിയൂര്‍കാവും കോന്നിയും പിടിക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്. മഞ്ചേശ്വരത്തും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇടതുപക്ഷത്തിനാവും. മഞ്ചേശ്വരത്ത് ശക്തമായ പിന്തുണയുള്ള ശങ്കര്‍ റെയ്ക്ക് എ.പി വോട്ടുകള്‍ നേടാനായാല്‍ വിജയിച്ചു കയറുകയും ചെയ്യും.
ഒരോ തിരഞ്ഞെടുപ്പുകളിലും വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ച് കേരള രാഷ്ട്രീയത്തില്‍ ശക്തിയാര്‍ജ്ജിക്കുന്ന ബി.ജെ.പിയും മത്സരം രംഗത്ത് ശക്തമായിട്ടുണ്ട്. കോന്നിയിലെ കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് കേവലം 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട കെ. സുരേന്ദ്രനിലൂടെ നേമം കൂടാതെ ഒരു നിയമസഭാ സീറ്റുകൂടി ബി.ജെ.പി പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post
close