മിനിമം ചാർജ് 10 രൂപയാക്കുക:22മുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. 22മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

ചാര്‍ജ് വര്‍ധിപ്പിക്കുന്നത് അടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മിനിമം ചാര്‍ജ് 10 രൂപയാക്കുക, കിലോമീറ്ററിന് 80 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

Post a Comment

Previous Post Next Post
close