പുണ്യ നബിയുടെ സംസാരം (ഭാഗം 10)

ആയിഷ ബീവി പറയുന്നു:നിങ്ങൾ സംസാരിക്കുന്നതു പോലെ തുരുതുരാ സംസാരിക്കാറില്ലായിരുന്നു നബിതങ്ങൾ. കേൾക്കുന്നവർക്ക് മനപ്പാഠമാക്കാൻ കഴിയുന്ന രൂപത്തിൽ വ്യക്തവും സ്പഷ്ടവുമായിട്ടാണ് അവിടുന്ന് സംസാരിക്കുക. അനസ്(റ) പറയുന്നു:ഞങ്ങൾ മനസ്സിലാക്കാൻ വേണ്ടി നബിതങ്ങൾ ചിലപ്പോൾ പദങ്ങൾ മൂന്നുതവണ ആവർത്തിക്കാറുണ്ട്.ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് സംസാരിക്കുകയില്ല. അധിക നേരവും മൗനിയായിരുന്നു. അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയിൽ മുഴുകും.മാന്യമായി സംസാരിക്കാത്തവരോട് പ്രതികരിക്കുകയില്ല. അവിടുത്തെ സംസാരം നൂലിൽ കോർത്ത മുത്തുകൾ പോലെയായിരുന്നു. മോശമായ സംസാരത്തെ തൊട്ട് പിന്തിരിഞ്ഞു കളയും. സാധാരണഗതിയിൽ പേര് വ്വ്യക്തമാക്കി പറയൽ മോശമായ വസ്തുവിനെ പറയൽ അത്യാവശ്യമായാൽ അതിനെ മനസ്സിലാകുന്ന രൂപത്തിൽ മറ്റൊരു പേര് ഉപയോഗപ്പെടുത്തും.

Post a Comment

Previous Post Next Post
close