ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ


ന്യൂഡല്‍ഹി:
ആധാര്‍ നമ്പര്‍ തെറ്റിയാല്‍ ഇനി മുതല്‍ 10,000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിന് പകരം 12 അക്ക ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാലാണ് 10,000 രൂപ പിഴയായി ഈടാക്കുക. ആദായനികുതി നിയമപ്രകാരം പാന്‍കാര്‍ഡിന് പകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ മാത്രമാണ് പിഴ ബാധകമാകുക.
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ഡീമാന്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട് എന്നിവ തുടങ്ങാന്‍, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവയില്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയവയ്‌ക്കെല്ലാം പിഴ ബാധകമാണ്. വ്യത്യസ്ത ഇടപാടുകള്‍ക്കായി രണ്ട് തവണ തെറ്റായി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ 20,000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.
1961ലെ ഇന്‍കം ടാക്‌സ് നിയമത്തില്‍ ഭേദഗതി വരുത്തി അവതരിപ്പിച്ച 2019ലെ ഫിനാന്‍സ് ബില്ലില്‍ പാന്‍ കാര്‍ഡിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു

Post a Comment

Previous Post Next Post
close