അയോധ്യ കേസ്: ശനിയാഴ്ച സുപ്രീം കോടതി വിധിപറയും, നിർണായക വിധി പ്രസ്താവം രാവിലെ 10.30ന്!!


ന്യൂഡൽഹി:
രാജ്യം ഉറ്റുനോക്കുന്ന അയോധ്യ കേസ് വിധി നാളെ. സുപ്രീം കോടതി അവധി ദിവസമായ ശനിയാഴ്ചയാണ് സുപ്രധാനമായ വിധി വരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. രാവിലെ പത്തേ മുപ്പതിനാണ് വിധി പ്രസ്താവം.
അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്ബാടും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി. പ്രശ്ന ബാധിത മേഖലകളിൽ പൊലീസിനെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.


Post a Comment

Previous Post Next Post
close